ആര്‍ത്തവ ക്രമക്കേടുകള്‍ക്കിടയിലും ഗര്‍ഭധാരണം സാധ്യമാക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ

ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്ന കാരണങ്ങള്‍ ഇവയൊക്കെയാണ്. പിസിഓഎസ് പിസിഓഎസ് ഉള്ളവരില്‍ ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയാണ് ഉള്ളത്. ചെറുപ്പക്കരായ സ്ത്രീകളിലെ ഉത്പ്പാദന ശേഷിയെ ഇല്ലാതാക്കുന്നതാണ് പലപ്പോഴും ഈപ്രശ്നം. അണ്ഡാശയത്തില്‍ ചെറിയ രീതിയിലുള്ള സിസ്റ്റുകളാണ് ഇതില്‍ കാണപ്പെടുന്നത്. ഇത് ആര്‍ത്തവക്രമക്കേടുകള്‍ സൃഷ്ടിക്കുകയും ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. തൈറോയ്ഡ് പലപ്പോഴും നിയന്ത്രണ വിധേയമല്ലാത്ത രീതിയില്‍ തൈറോയ്ഡ് ഉണ്ടെങ്കില്‍ അവരിലും ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാവുന്നുണ്ട്. ഇതിന്റെ ഫലമായി ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരഭാരത്തില്‍ ഏറ്റക്കുറച്ചിലുകളും മാനസിക സമ്മര്‍ദ്ദം പോലുള്ള മറ്റ് പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി ഉണ്ട്. അല്ലെങ്കില്‍ അത് ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നു.
അമിതശരീര ഭാരം ഉള്ളവരിലും ഗര്‍ഭധാരണത്തിന് പ്രശ്നമുണ്ടാക്കുന്നുണ്ട്. മാത്രമല്ല പലപ്പോഴും ആര്‍ത്തവം കൃത്യമല്ലാത്ത അവസ്ഥ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ അത് ബാധിക്കുന്നുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികംശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിനും ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിനും പെട്ടെന്നുള്ള ഗര്‍ഭധാരണത്തിനും ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഓവുലേഷന്‍ സമയം കൃത്യമായി മനസ്സിലാക്കുക. എന്നാല്‍ കൃത്യമല്ലാത്ത ആര്‍ത്തവമാണെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ ഓവുലേഷന്‍ സമയം കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ ചില ശാരീരിക ലക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ അത് നമുക്ക് ഓവുലേഷന്‍ കണ്ടെത്താന്‍ സഹായിക്കുന്നുണ്ട്. മാത്രമല്ല ഓവുലേഷന്‍ കിറ്റ് വാങ്ങി നോക്കിയും നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ഈ സമയത്ത് ബന്ധപ്പെട്ടാല്‍ അത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

share this post on...

Related posts