പോര്‍ഷെ ബോക്സ്റ്റര്‍ മാവേലിക്കരയില്‍, നികുതിയും ഇന്‍ഷുറന്‍സുമടക്കം 1.4 കോടി രൂപ വില

മാവേലിക്കര ജോയിന്റ് ആര്‍.ടി.ഓഫീസില്‍ രജിസ്ട്രേഷനായി എത്തിച്ച പോര്‍ഷെ കാര്‍.
വാഹനപ്രേമികളുടെ സ്വപ്നമായ ജര്‍മന്‍ നിര്‍മിത കണ്‍വര്‍ട്ടബിള്‍ സ്‌പോര്‍ട്‌സ് കാര്‍ പോര്‍ഷെ 718 ബോക്സ്റ്റര്‍ കാര്‍ മാവേലിക്കര ജോയിന്റ് ആര്‍.ടി.ഓഫീസില്‍ വ്യാഴാഴ്ച രജിസ്റ്റര്‍ ചെയ്തു. 83 ലക്ഷത്തില്‍പ്പരം വിലയുള്ള കാറിന് നികുതിയും ഇന്‍ഷുറന്‍സുമടക്കം 1.4 കോടി രൂപയോളം ചിലവായി. തട്ടാരമ്പലം വി.എസ്.എം. ആശുപത്രി പാര്‍ട്ണര്‍ ഡോ. വി.വി.പ്രശാന്താണ് വാഹനത്തിന്റെ ഉടമ. കാറിനായി ‘കെ.എല്‍. 31 പി 1111’ എന്ന നമ്പരും മുന്‍കൂര്‍ ബുക്കുചെയ്ത് നേടി. മാവേലിക്കര ആര്‍.ടി. ഓഫീസില്‍ ആദ്യമായാണ് പോര്‍ഷെ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ജോയിന്റ് ആര്‍.ടി.ഒ. എച്ച്.അന്‍സാരി അറിയിച്ചു. രണ്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വാഹനമാണ് മാവേലിക്കരയിലെത്തിയ പോര്‍ഷെ ബോക്സ്റ്റര്‍. 2.0 ലിറ്റര്‍ ഫ്‌ളാറ്റ് ഫോര്‍ സിലിണ്ടര്‍ ഡിഎച്ച്ഒസി എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 295 ബിഎച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമേകുന്ന ഈ വാഹനം 4.9 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

share this post on...

Related posts