പൊങ്കല്‍ തയ്യാറാക്കാം

തമിഴ്നാടിന്റെ ദേശീയ പലഹാരം എന്നാണ് പൊങ്കല്‍ അറിയപ്പെടുന്നത്. പ്രാതലിനും മറ്റും തയ്യാറാക്കാവുന്ന ഒന്നാണിത്. സാമ്പാര്‍, ചട്നി എന്നിവയ്ക്കൊപ്പം കഴിക്കാം.

ചേരുവകള്‍

പച്ചരി : അരക്കിലോ
ചെറുപരിപ്പ് : 200 ഗ്രാം
നെയ്യ് : 20 ഗ്രാം
അണ്ടിപ്പരിപ്പ്: 20 ഗ്രാം
ജീരകം : 10 ഗ്രാം
ഇഞ്ചി : 10 ഗ്രാം
കുരുമുളക് : 10 ഗ്രാം
കറിവേപ്പില : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

പച്ചരി കുഴഞ്ഞ പരുവത്തില്‍ വേവിക്കുക. പരിപ്പ് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിച്ച് പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് പച്ചരി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അണ്ടിപ്പരിപ്പ്, ജീരകം, ഇഞ്ചി, കുരുമുളക് എന്നിവ നെയ്യില്‍ മൂപ്പിച്ചു ചേര്‍ക്കുക. ഇതിലേക്ക് നെയ്യും കറിവേപ്പിലയും ചേര്‍ത്തിളക്കിയാല്‍ പൊങ്കല്‍ റെഡി.

share this post on...

Related posts