മാതാപിതാക്കളെ പറ്റിച്ച് കാമുകനൊപ്പം ചുറ്റിയ യുവതിയെ പൊലീസ് പിടികൂടി;സംഭവം ഇങ്ങനെ

kochi airport

kochi airport
മാതാപിതാക്കളെ കബളിപ്പിച്ച് കാമുകനൊപ്പം ചുറ്റിയ യുവതിയെ പൊലീസ് പിടികൂടി. കാമുകനുമൊത്ത് വിദേശയാത്ര നടത്തിയത് മാതാപിതാക്കള്‍ അറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തിയ യുവതിയാണ് പിടിയിലായത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് എമിഗ്രേഷന്‍ വിഭാഗം യുവതിയെ പിടികൂടിയത്. കടുത്തുരുത്തി സ്വദേശിനിയായ യുവതി ന്യൂയോര്‍ക്കിലേക്ക് പോകാനായാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. എത്തിഹാദ് വിമാനത്തിലായിരുന്നു യുവതി യാത്ര ചെയ്യേണ്ടത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പരിശോധനക്കിടെയാണ് യുവതിയുടെ പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തിയതായി ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തെക്കുറിച്ച് യുവതി വിശദീകരിച്ചത്. യുവതിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലാണ് താമസിക്കുന്നത്. ന്യൂയോര്‍ക്കില്‍ പോകാനെത്തിയപ്പോഴാണ് യുവതിയെ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. മംഗലാപുരത്തെ ബിരുദപഠനത്തിനിടെയാണ് യുവാവുമായി പ്രണയത്തിലാകുന്നത്. ഈ കാമുകനുമൊത്താണ് യുവതി വിദേശയാത്ര നടത്തിയത്. മംഗലാപുരത്ത് വെച്ച് അടുപ്പത്തിലായ കാമുകനോടൊപ്പമാണ് യുവതി രണ്ട് തവണ ദുബായ് സന്ദര്‍ശിച്ചത്. മാതാപിതാക്കള്‍ അറിയാതെയായിരുന്നു യുവതിയുടെ വിദേശയാത്ര. ഇതിനു പിന്നാലെയാണ് യുവതിയോട് ന്യൂയോര്‍ക്കിലെത്താന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്. മാതാപിതാക്കള്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ കാമുകനോടൊപ്പം ദുബായില്‍ പോയത് മനസിലാക്കുമെന്ന് ഭയന്നാണ് യുവതിയും കാമുകനും കൃത്രിമം കാണിച്ചത്. കാമുകന്റെ നിര്‍ദേശപ്രകാരമാണ് തന്റെ പാസ്‌പോര്‍ട്ടിലെ രണ്ട് പേജുകള്‍ യുവതി കീറിക്കളഞ്ഞത്. പാസ്‌പോര്‍ട്ടില്‍ യുവതിയും കാമുകനും കൃത്രിമം കാണിച്ചുവെന്ന് പൊലീസിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കുടുക്കിയത്. എന്തായാലും മാതാപിതാക്കളെ പറ്റിക്കാന്‍ ശ്രമിച്ച യുവതിക്ക് കിട്ടിയ മുട്ടന്‍ പണിയെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

Related posts