പൊലിസ് തടഞ്ഞു: പിഴ ഒഴിവാക്കാൻ മൂല്യനിർണയ അധ്യാപകർ മടങ്ങി

(പ്രതീകാത്മക ചിത്രം)

കൊച്ചി: പരീക്ഷാ പേപ്പർ മൂല്യ നിർണയത്തിന് പോയ അധ്യാപകരെ  പൊലിസ്തടഞ്ഞ് പിഴ ഈടാക്കാനുള്ള നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്ച കൊച്ചിയിൽ നിന്ന് കലൂർ സ്കുളിലെ മൂല്യനിർണയ  കേന്ദ്രത്തിലേയ്ക്ക് തിരിച്ചഏതാനും അധ്യാപകരെയാണ്  തേവരയിൽ വെച്ച് പൊലിസ് തടഞ്ഞത്. രേഖകൾ കാട്ടി വിവരം ധരിപ്പിച്ചെങ്കിലും പിഴ ഈ ടാക്കാൻ പൊലിസ് നടപടി തുടങ്ങിയതോടെ അധ്യാപകർ മടങ്ങി.ഇതിനെ തുടർന്ന് പരീക്ഷ ഉത്തരകടലാസ് മൂല്യനിർണയം  തടസപ്പെട്ടു .ജില്ലയിൽ പലയിടത്തും പൊലിസ് നടപടിയെ തുടർന്ന് അധ്യാപകർക്ക്  മൂല്യ നിർണയ  ക്യാംപിലെത്താൻ  കഴിഞ്ഞിട്ടില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. പൊലിസ് നടപടിയെ തുടർന്ന് അധ്യാപക  സംഘടന വാട്സപ്പ് ഗ്രൂപ്പുകളിൽ ചർച്ചയായതോടെ എൻ. ടി .യു വിദ്യാഭ്യാസ ഡയറക്റുടെ ശ്രദ്ധയിൽപ്പെടുത്തുകയും അധ്യാപകർക്ക്  നേരെയുള്ള പൊലിസ് നടപടി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

Related posts