സോഷ്യല്‍ മീഡിയയ്ക്ക് ഒരു കൈയടി കൊടുക്കാം ; കോഴിക്കോട് പട്ടാപകല്‍ ഇടവഴിയില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കുടുക്കിയത്‌ സോഷ്യല്‍ മീഡിയ; പിടിയിലായത് കക്കോടി സ്വദേശി ജംഷീര്‍

rape attempt

rape attempt

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ചിത്രം പൊലീസിന് പ്രതിയെ പിടിക്കാന്‍ സഹായിച്ചു. കോഴിക്കോട് പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കക്കോടി സ്വദേശി ജംഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം വൈഎംസിഎ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെയാണ് ഇയാള്‍ കടന്ന് പിടിച്ചത്. പീഡനശ്രമം തൊട്ടടുത്ത സിസിടിവിയില്‍ പതിയുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ വീഡിയോ പുറത്ത് വന്നതോടെയാണ് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്നതിന്റെ സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. ഇത് പിന്നീട് സോഷ്യല്‍മീഡിയകളിലൂടെ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. വലിയ ബുദ്ധിമുട്ടില്ലാതെ പ്രതിയെ പിടിക്കാന്‍ പൊലീസിനെ സഹായിച്ചത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം മൂലമായിരുന്നു.

സംഭവത്തിന്റെ വീഡിയോ കാണാന്‍ താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Related posts