അക്ഷയ തൃതീയ ആഭരണങ്ങളില്‍ തിളങ്ങി പ്ലാറ്റിനം

കൊച്ചി: അക്ഷയ തൃതീയ പ്രമാണിച്ച് പ്ലാറ്റിനം ഗില്‍ഡ് പുതിയ ആഭരണശേഖരം അവതരിപ്പിച്ചു. 95 ശതമാനം പരിശുദ്ധമാണ് ഈ വെള്ള ലോഹം.
അക്ഷയ എന്നാല്‍ അനശ്വരം. പ്ലാറ്റിനവും അനശ്വരമാണെന്ന് പ്ലാറ്റിനം ഗില്‍ഡ് പറയുന്നു. പ്ലാറ്റിനം പരിശുദ്ധിയുടെയും സമ്പത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ്. കാലാതിവര്‍ത്തിയായ പ്ലാറ്റിനത്തിന്റെ നിറം ഒരിക്കലും മങ്ങാറില്ല.
അതിമനോഹരമായി പ്ലാറ്റിനത്തില്‍ രചിച്ച മാലകളും പതക്കങ്ങളും ഉള്‍പ്പെടെ വിപുലമായ ശേഖരമാണ് സ്ത്രീകള്‍ക്കു വേണ്ടി ഒരുക്കിയിട്ടുള്ളത്.
പുരുഷന്മാര്‍ക്കു വേണ്ടി ബ്രേയ്‌സ് ലെറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന മാലകളും ഉണ്ട്. പ്ലാറ്റിനം ആഭരണങ്ങളിലൂടെ ഐശ്വര്യപൂര്‍ണമായ ഒരു തുടക്കം കുറിക്കാമെന്ന് കമ്പനി പറയുന്നു.


സ്വര്‍ണ്ണത്തേക്കാള്‍ 30 മടങ്ങ് അപൂര്‍വമാണ് പ്ലാറ്റിനം. അതിനാലാണ് പ്ലാറ്റിനം ഇന്ത്യയില്‍ കൂടുതല്‍ ജനപ്രിയമായിക്കൊണ്ടിരിക്കുന്നത്.
ആഭരണങ്ങളുടെ കാര്യത്തില്‍ പ്ലാറ്റിനത്തിന് 95 ശതമാനം പരിശുദ്ധിയാ ണുള്ളത്. അമൂല്യവും, പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്നതിന്, പ്ലാറ്റിനം ഗില്‍ഡ് ഇന്ത്യ, ട്രസ്റ്റ് എവര്‍ അഷ്വറന്‍സ് സര്‍വീസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഓരോ പ്ലാറ്റിനം ആഭരണങ്ങളുടേയും ആധികാരികത ഉറപ്പാക്കാന്‍ ആഭരണങ്ങളുടെ ഉള്‍ഭാഗത്ത് പിടി 950 എന്ന് മുദ്രണം ചെയ്തിട്ടുണ്ട്.
പരിശുദ്ധ പ്ലാറ്റിനം ആഭരണങ്ങള്‍ തിരിച്ചു നല്‍കാനും ആഭരണങ്ങള്‍ക്കൊപ്പം പ്ലാറ്റിനം ക്വാളിറ്റി അഷ്വറന്‍സ് കാര്‍ഡും ലഭിക്കും.

 

share this post on...

Related posts