പൈപ്പ് വെള്ളത്തില്‍ നിന്ന് ക്യാന്‍സര്‍ വരുമോ ..അറിയാം

പൈപ്പ് വെള്ളത്തില്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുണ്ടെന്ന് പുതിയ പഠനം. ഹെലിയോണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. എന്‍വയോണ്‍മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പിലെ((ഇഡബ്ല്യുജി)  ഗവേഷകര്‍ 2010 മുതല്‍ 2017 വരെയുള്ള പൈപ്പ് വെള്ളത്തിലെ മലിനീകരണത്തെ വിശകലനം ചെയ്യുകയായിരുന്നു. രാജ്യത്തൊട്ടാകെയുള്ള കുടിവെള്ളത്തില്‍ ആര്‍സെനിക്, അണുവിമുക്തമാക്കല്‍ ഉപോല്‍പ്പന്നങ്ങള്‍, റേഡിയോ ആക്ടീവ് മലിനീകരണം എന്നിവയുള്‍പ്പെടെ 22 അര്‍ബുദ മലിനീകരണങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. ഗവേഷകരുടെ പുതിയ പഠനമനുസരിച്ച് മലിനമായ പൈപ്പ് വെള്ളം യുഎസില്‍ 100,000 ക്യാന്‍സര്‍ കേസുകള്‍ക്ക് കാരണമാകാമെന്ന് പറയുന്നു. ഈ വിശകലനത്തിന്റെ ഫലങ്ങള്‍ കാണിക്കുന്നത്, ജീവിതകാലം മുഴുവന്‍ കുടിവെള്ളത്തില്‍ ഈ മലിന വസ്തുക്കളുമായി ഉപയോഗിക്കുന്നത് യുഎസിലെ ഒരു ലക്ഷം ക്യാന്‍സര്‍ കേസുകള്‍ ഈ കുടിവെള്ള മലിനീകരണം മൂലമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഇഡബ്ല്യുജിയുടെ സയന്‍സ് അനലിസ്റ്റുമായ സിഡ്‌നി ഇവാന്‍സ്  പറഞ്ഞു. പാരിസ്ഥിതിക കാരണങ്ങളുള്ള ക്യാന്‍സര്‍ കേസുകളില്‍ ഉയര്‍ന്ന ശതമാനത്തിന് ജല മലിനീകരണം കാരണമാകുമെന്ന് ഇഡബ്ല്യുജിയിലെ ഇന്‍വെസ്റ്റിഗേഷന്‍ വൈസ് പ്രസിഡന്റ് ഓള്‍ഗ നെയ്‌ഡെങ്കോ പറഞ്ഞു.

വികസ്വര രാജ്യങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന ഇ കോളി എന്ന ബാക്ടീരിയയെപ്പോലുള്ള ജൈവ മലിനീകരണത്തെ വലിയ തോതില്‍ ഉന്മൂലനം ചെയ്തത് യുഎസിന് വലിയ നേട്ടമായി. എന്നിരുന്നാലും മറ്റ് അപകടകരമായ മലിന വസ്തുക്കള്‍ പ്രശ്‌നമായി തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

share this post on...

Related posts