‘എനക്ക് ഹിന്ദി അറിയില്ല’ കേന്ദ്ര മന്ത്രിയോട് പറഞ്ഞത് ഇത്രമാത്രം; മുരളീധരന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്നെ വിളിച്ചുവെന്നും ഞാന്‍ കഴിഞ്ഞ വര്‍ഷത്തെ സഹായം തന്നെ ചെലവാക്കിയിട്ടില്ലെന്ന് പറഞ്ഞുവെന്നും കേരളത്തില്‍ നിന്ന് സഹമന്ത്രി മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് വാസ്തവമല്ല, ഒരു കേന്ദ്ര സഹമന്ത്രി എന്നെ വിളിച്ചുയെന്നുള്ളത് സത്യമാണ്. അദേഹം എന്നെ വിളിച്ച് ഹിന്ദിയിലാണ് സംസാരിച്ച് തുടങ്ങിയത്. അതോടെ ഞാന്‍ അദ്ദേഹത്തോട് എനക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞു. അത് ഇംഗ്ലീഷില്‍ ആണ് പറഞ്ഞത്. അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയില്ലാത്തതുകൊണ്ടാണോയെന്നറിയില്ല ഫോണ്‍ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് കൊടുത്തു. തുടര്‍ന്ന് എന്നോട് സംസാരിച്ചത് പ്രൈവറ്റ് സെക്രട്ടറിയാണ്. ഉടന്‍ ഞാന്‍ ആയാളുടെ നമ്പര്‍ വാങ്ങി എന്റെ പ്രൈവറ്റ് സെക്രട്ടറിയെ കൊണ്ട് വിളിപ്പിച്ചു. എനക്ക് ഹിന്ദി അറിയില്ലെന്ന ഒറ്റ വാചകമല്ലാതെ മറ്റൊന്നും ഞാന്‍ ആ മന്ത്രിയോട് പറഞ്ഞിട്ടില്ല. അപ്പോള്‍ മുരളീധരന്‍ നടത്തിയ പരാമാര്‍ശം തെറ്റായ ഏതെങ്കിലും ധാരണയുടെ പുറത്തായിരിക്കും.
സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്താതിരുന്നതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് അദ്ദേഹം പറയുകയുണ്ടായി. ഉരുള്‍പൊട്ടലാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. അതില്‍ സര്‍ക്കാര്‍ എങ്ങനെ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കും. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ പോലും ഉരുള്‍പൊട്ടി. 64-ഓളം ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നാണ് കണക്ക്. ഇത്തരം പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഡാം തുറന്നുവിട്ടതാണ് പ്രളയത്തിനിടയാക്കിയതെന്നായിരുന്നു മറ്റു ചിലര്‍ കഴിഞ്ഞ തവണ പ്രചരിപ്പിച്ചത്. എന്നാല്‍ അത്തരം വാദങ്ങള്‍ ഇപ്പോള്‍ പൊളിഞ്ഞു. ഡാം തുറന്നപ്പോള്‍ ഉണ്ടായിരുന്നതിലും കൂടുതല്‍ വെള്ളമാണ് പലയിടത്തും കയറിയത്. വെള്ളത്തെ സര്‍ക്കാരിന് തടഞ്ഞ് നിര്‍ത്താന്‍ ആകില്ലല്ലോ. തടഞ്ഞാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിന് സുഗമമായി ഒഴുകി പോകാനുള്ള സൗകര്യം ചെയ്യുകയാണ് വേണ്ടത്. കേരള പുനഃനിര്‍മാണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സമഗ്രമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

share this post on...

Related posts