ശബരിമല സ്ത്രീപ്രവേശനം: രാഷ്ട്രീയ വിശദീകരണവുമായി മുഖ്യമന്ത്രി പത്തനംതിട്ടയില്‍ എത്തും

pinarayi vijayan
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ ബിജെപിയും യുഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന നിലപാടുമായി എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് പത്തനംതിട്ടയില്‍ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും എല്‍ഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്.

ബിജെപിയും, കോണ്‍ഗ്രസ്സും സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് എല്‍ഡിഎഫ് വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്. നേരത്തെ ജനാധിപത്യ മഹിളാ അസോസിയേഷനും വിശദീകരണ യോഗം നടത്തിയിരുന്നു.

share this post on...

Related posts