ഇന്നുമുതല്‍ പിന്‍സീറ്റിലും ഹെല്‍മെറ്റ് നിര്‍ബന്ധം

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഞായറാഴ്ചമുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും. ഹെല്‍മെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനയുണ്ടാകും. പിന്നിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ 500 രൂപയാണ് പിഴ. നാലുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. പരിശോധന കര്‍ശനമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ വ്യാപകമായി പിഴചുമത്തിയേക്കില്ല. താക്കീതുനല്‍കി വിട്ടയയ്ക്കാനാണ് വാക്കാലുള്ള നിര്‍ദേശം. ഘട്ടംഘട്ടമായി പിഴചുമത്തല്‍ കര്‍ശനമാക്കും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്. കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതിയില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയെങ്കിലും സംസ്ഥാനം നടപ്പാക്കിയിരുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് ഒരുമാസം എടുക്കേണ്ട കേസുകളുടെ എണ്ണം വര്‍ധിപ്പിച്ചതോടെ ഹെല്‍മെറ്റ് പരിശോധനയും അധികം വൈകാതെ കര്‍ശനമാക്കിയേക്കുമെന്നാണ് സൂചന.

 

share this post on...

Related posts