സാരിയില്‍ അതി സുന്ദരിയായി താരം ; പ്രശസ്ത സീരിയല്‍ താരം സ്വാസികയുടെ ഫോട്ടോ ഷൂട്ട് വൈറല്‍

ഫോട്ടോ ഷൂട്ടിന്റെ പിന്നാലെയാണ് ഒട്ടുമിക്ക താരങ്ങളും. ഇപ്പോഴിതാ പ്രശസ്ത സീരിയല്‍ താരം സ്വാസികയുടെ ഫോട്ടോഷൂട്ടും. മറ്റുള്ള ഫോട്ടോഷൂട്ടില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ആരാധാകരുടെ നിരവധി കമന്റുകളും ഫോട്ടോയെ തേടിയെത്തിയിട്ടുണ്ട്.
സാരിയില്‍ ഫോട്ടോഷൂട്ട് ചെയ്യാറുള്ള സ്വാസിക ഇതിലും സാരിയില്‍ തന്നെയാണ് തിളങ്ങിയിരിക്കുന്നത്.

സീത എന്ന സീരിയലിന് ശേഷമാണ് സ്വാസികക്ക് ഒരുപാട് ആരാധകരുണ്ടായത്.
തമിഴ് ചിത്രമായ വൈഗയിലൂടെ അഭിനയരംഗത്തേക്ക് സ്വാസിക വരുന്നത്. പൂജ വിജയ് എന്നായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമയില്‍ വന്ന ശേഷം സ്വാസിക എന്ന പേര് സ്വീകരിക്കുകയായിരുന്നു.

കട്ടപ്പനയിലെ ഋതിക്‌റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി തുടങ്ങിയ സിനിമകളിലെ സ്വാസികയുടെ വേഷങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു

Related posts