പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു: സംഘടനയിലെ ബാഹ്യ ഇടപെടലുകള്‍ മൂലമെന്ന് വിശദീകരണം

fifa

fifa

സൂറിച്ച്: ഫിഫ പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ (പി.എഫ്.എഫ്) സസ്‌പെന്‍ഡ് ചെയ്തു. ബാഹ്യ ഇടപെടലുകള്‍ സംഘടനയില്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് നടപടി. ഇപ്പോള്‍ കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലാണ് പി.എഫ്.എഫിന്റെ അക്കൗണ്ടുകളും ഓഫീസുകളും. ഇതാണ് ഫിഫയുടെ നടപടിക്ക് വഴിവച്ചത്.

പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന് മൂന്നാം കക്ഷികളുടെ സ്വാധീനത്തിലാകുന്നത് ചട്ടങ്ങള്‍ക്കെതിരാണെന്ന് ഫിഫയുടെ പ്രസ്താവനയില്‍ പറഞ്ഞു. ഫിഫയിലുണ്ടായിരുന്ന എല്ലാ അംഗത്വ അവകാശങ്ങളും സസ്‌പെന്‍ഷനിലായതോടെ പിഎഫ്എഫിന് നഷ്ടപ്പെടും.പി.എഫ്.എഫ്. പ്രതിനിധികള്‍ക്കും പാകിസ്താന്‍ ക്ലബ്ബുകള്‍ക്കും സസ്‌പെന്‍ഷന്‍ കാലാവധിയില്‍ അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും പങ്കെടുക്കാനാവില്ല. കൂടാതെ ഫിഫ ഫെഡറേഷനുമായി ചേര്‍ന്ന് നടത്തിവരുന്ന കായിക വികസന പ്രവര്‍ത്തനങ്ങളും തടസ്സപ്പെടും. നിരവധി പരിശീലന പ്രവര്‍ത്തനങ്ങളാണ് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫയും പാകിസ്താനില്‍ നടത്തി വന്നിരുന്നത്.

Related posts