പള്ളുരുത്തിയിൽ പെട്രോൾപമ്പ് ജീവനക്കാരനെ ആക്രമിച്ചു

പള്ളുരുത്തി : പള്ളുരുത്തിമരുന്നു കടയിലെ പെട്രോൾപമ്പിലെ ജീവനക്കാരന്  പട്ടാപ്പകൽ ആക്രമണത്തിൽ പരിക്ക്.പള്ളുരുത്തി കടമ്മാട്ടു പറമ്പിൽ ബാബു (64) ആണ്കരുവേലിപ്പടി ആശുപത്രിയിൽ ചികിത്സ തേടിയത്.ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ബൈക്കിൽ പമ്പിലെത്തിയയുവാവ് എയർ നിറക്കാൻ ആവശ്യപ്പെട്ടു. വാഹനം എയർ നിറക്കുന്നിടത്തേക്ക്നീക്കിവെക്കാൻ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതിരുന്നതിൽ പ്രകോപിതനായി ബാബുവിനെ ആക്രമിക്കു കയായിരുന്നു. സമീപത്തെസ്ലാബിൽ വീണ് തലക്ക്ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.ഉടനെ കരുവേലിപ്പടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.തലക്ക് എട്ടു തുന്നലുകളുണ്ട്.കൂടുതൽ പരിശോധനകൾക്കായി ജനറൽആശുപത്രിയി ലേക്ക്മാറ്റി.പള്ളുരുത്തി പൊലിസ് എത്തി
പ്രതിയെ കസ്റ്റഡിയിൽ എടുത്തെങ്കിലും രാത്രി വൈകിയും ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല.

Related posts