ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; പെട്രോള്‍ 31 പൈസ, ഡീസല്‍ 39 പൈസ വര്‍ധിച്ചു

gang-of-three-tries-to-rob-petrol-pump-in-ahmedabad

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ വില 82.50 രൂപയും ഡീസല്‍ വില 75.53 രൂപയുമായി. പെട്രോളിന് 31 പൈസയും ഡീസലിന് 39 പൈസയുമാണ് വര്‍ധിച്ചത്. രാജ്യാന്തരവിപണിയില്‍ എണ്ണ വില ഉയരുന്നതിനോടൊപ്പം രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവാണ് വില കൂടാന്‍ കാരണമായത്. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 82ഉം ഡീസലിന് 75.78 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 81.19 രൂപ, ഡീസലിന് 75 രൂപയുമായപ്പോള്‍ തിരുവനന്തപുരത്ത് പെട്രോളിന് 82.28 രൂപ, ഡീസലിന് 76.06 രൂപയായി.

share this post on...

Related posts