പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി

petrol-pumps-l

petrol-pumps-l
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലകള്‍ ഇന്നും കൂടി. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്നു വര്‍ദ്ധിച്ചത്. ഇതോടെ, കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന്റെ വില 86.16 രൂപയായി. 79.56 രൂപയാണു കൊച്ചി നഗരത്തിലെ ഡീസല്‍ വില. നഗരത്തിനു വെളിയില്‍ വില 80 ന് മുകളില്‍ എത്തി. തിരുവനന്തപുരം നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ ഇന്ന് 87.25 ചെലവാക്കണം.

നഗരത്തിനു വെളിയില്‍ 88.50 രൂപ വരെയാണു വില. ഡീസല്‍ വില നഗരത്തിനുള്ളില്‍ 80.63 രൂപയായി. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 87 രൂപയും ഡീസലിന് 80.31 രൂപയുമാണ് ഇന്നത്തെ വില.

share this post on...

Related posts