‘പത്രോസിൻറെ പടപ്പുകൾ’; പോസ്റ്റർ‍ പുറത്തിറക്കി മമ്മൂട്ടിയും പൃഥ്വിരാജും!

Title-Look-Story-1

ഡിനോയ് പൗലോസ് തിരക്കഥ എഴുതി, മരിക്കാർ എൻറർടൈൻമെൻസിൻറെ ബാനറിൽ അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ” പത്രോസിൻറെ പടപ്പുകൾ “എന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത് മെഗാസ്റ്റാർ മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ചേർന്നാണ്. വൈപ്പിൻ, എറണാകുളം പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷറഫുദീൻ , ഡിനോയ് പൗലോസ് , നസ്ലിൻ, ഗ്രേസ് ആൻറണി, രഞ്ജിത മേനോൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തുന്നു. ഇവരോടൊപ്പം സുരേഷ് കൃഷ്ണ , ജോണി ആൻറണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവ രും നിരവധി പുതു താരങ്ങളും അണിനിരക്കുന്നുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം അഫ്സൽ അബ്ദുൽ ലത്തീഫിൻറെ ആദ്യ സംവിധാന സംരംഭമാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കാനിരിക്കുകയാണ്.

Related posts