കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി പെപ്‌സിയുടെ നോട്ടീസ്;

ലോക്കൗട്ടിനു പിന്നാലെ, കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി പെപ്‌സി- വരുണ്‍ ബ്രൂവറീസ് കമ്പനി. കമ്പനി അടച്ചുപൂട്ടല്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. കൊറോണയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ വന്നതോടെ കമ്പനിയുടെ പ്രവര്‍ത്തനം താളംതെറ്റി. കേരളത്തില്‍ കുപ്പിവെള്ളത്തിനു വില കുറച്ചതും കാരണമായി പറയുന്നു.

പല വിഭാഗങ്ങളിലായി 700ഓളം തൊഴിലാളികളാണ് കമ്പനിയെ ആശ്രയിച്ച് ജീവിക്കുന്നത്. 2000 ജൂണില്‍ തൊഴിലാളി കുടുംബങ്ങള്‍ വിട്ടുനല്‍കിയ 45 ഏക്കര്‍ ഭൂമി ഉപയോഗിച്ചാണു കമ്പനി തുടങ്ങിയത്. സേവനവേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ടു ഫെബ്രുവരി 8ന് ആരംഭിച്ച കരാര്‍ തൊഴിലാളി സമരത്തിനിടെ മാര്‍ച്ച് 22നു കമ്പനി ലോക്കൗട്ടിലായി.

Related posts