പെപ്പര്‍ ചിക്കന്‍ തയ്യാറാക്കാം

ചേരുവകള്‍

ചെറിയ കഷ്ണങ്ങളാക്കിയ ചിക്കന്‍- അര കിലോ

പാചക എണ്ണ – ആവശ്യത്തിന്

കുരുമുളക് പൊടിച്ചത് – 2 ടേബിള്‍സ്പൂണ്‍

മല്ലിപൊടി – ഒന്നര ടീസ്പൂണ്‍

മുളകുപൊടി – 1/2 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍

ജിഞ്ചര്‍ , ഗാര്‍ലിക് പേസ്റ്റ് – 2 സ്പൂണ്‍

ഗരം മസാല പൌഡര്‍ -1/2 സ്പൂണ്‍

തൈര് -1 കപ്പ്

അണ്ടിപ്പരിപ്പ് അരച്ചത് -3 ടേബിള്‍സ്പൂണ്‍

ഏലക്കായ് ,പട്ട ഗ്രാമ്പൂ – കുറച്ച്

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള ചീനചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഏലക്കാ,ഗ്രാമ്പൂ പട്ട എന്നിവയിട്ട് രണ്ട് സെക്കന്റ് ഫ്രൈ ചെയ്യുക. അതിലേക്ക് അണ്ടിപ്പരിപ്പ് അരച്ചത് ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് പാത്രം അടച്ച് വെച്ച്, ചെറുതീയില്‍ വേവിക്കുക. അതിലേക്ക് അണ്ടിപ്പരിപ്പ് അരച്ചതും കൂടെ ചേര്‍ത്ത് ഇളക്കി 10 മിനിറ്റ് കൂടി വേവിക്കുക.ഇനി ഇതൊരു പാത്രത്തിലേക്ക് മാറ്റി,മല്ലിയില വിതറി ചൂടോടെ വിളമ്പാം

share this post on...

Related posts