പെപ്പെയുടെ വെറൈറ്റി മുണ്ട് ലുക്ക് : അഡ്രസ് തന്നാൽ മുണ്ട് അയച്ചു തരുമോ എന്ന് ആരാധകനും

മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് “അങ്കമാലി ഡയറീസ്” എന്ന സിനിമയിലൂടെ കേറി കൂടിയ നടനാണ് ആന്‍റണി വര്‍ഗ്ഗീസ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ “പെപ്പെ” എന്ന പേരിലാണ് സിനിമ ഇറങ്ങി മൂന്ന് വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ഇപ്പോഴും ആന്‍റണി അറിയപ്പെടുന്നത്. തുടർന്ന്, സ്വാതന്ത്യം അര്‍ദ്ധരാത്രിയിൽ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ആന്‍റണിയുടേതായി ഈ വര്‍ഷം നിരവധി സിനിമകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാലിപ്പോഴിതാ, മറ്റൊരു വെറൈറ്റി ലുക്കിലാണ് പെപ്പെ എത്തിയിരിക്കുന്നത്.

വെറൈറ്റി മുണ്ടുടുത്തുള്ള ആന്‍റണിയുടെ പുത്തൻ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അങ്കമാലി സ്വദേശിയായ ആന്‍റണി, കിടങ്ങൂർ സെന്‍റ് ജോസഫ്‌സ്‌ ഹൈസ്‌കൂൾ കിടങ്ങൂരിലെ പഠനശേഷം മഹാരാജാസ് കോളേജിൽ നിന്നായിരുന്നു ബിരുദം സ്വന്തമാക്കിയത്. ഹ്രസ്വചിത്രങ്ങളിൽ പഠനകാലത്ത് അഭിനയിച്ചിട്ടുണ്ടായിരുന്നു. ഓഡിഷനിലൂടെയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ സിനിമയിലേക്ക് എത്തിയത്. ലോക്ക് ഡൗൺ കാലത്തെ പുത്തൻ മേക്കോവർ ലുക്കുകള്‍ ഇൻസ്റ്റയിലൂടെ താരം അടുത്തിടെ പങ്കുവെച്ചിരുന്നു. ഇതിനെ സംബന്ധിച്ച്, നിരവധി രസകരമായ കമെന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

അങ്ങനെ വേറിട്ടൊരു മുണ്ട് ലുക്കിൽ എത്തിയിരിക്കുകയാണ് പെപ്പെ.’മഴവില്ലെടുത്ത് മുണ്ടാക്കിയോ, അഡ്രസ് തന്നാൽ ഈ മുണ്ട് അയച്ചുതരുമോ’എന്നിങ്ങനെ നിരവധി രസകരമായ കമന്‍റുകളാണ് പെപ്പെ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് ലഭിച്ചത്. അതേസമയം, ഈ വർഷം നിരവധി സിനിമകളാണ് പെപ്പെയുടേതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാൻ, ഫാലിമി, ദേവ് ഫക്കീർ’ തുടങ്ങി നിരവധി ചിത്രങ്ങൾ.

Related posts