വാട്സാപ്പിലൂടെ പെഗാസസ് ആക്രമണം; ആശ്രയിക്കാവുന്ന മറ്റ് എന്‍ക്രിപ്റ്റഡ് സേവനങ്ങള്‍

വാട്‌സാപ്പ് ഉപയോഗിച്ചാണ് ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച പെഗാസസ് എന്ന നിരീക്ഷണ മാല്‍വെയര്‍ ഫോണുകളിലേക്ക് കടത്തിവിട്ടത്. വിവിധ രാജ്യങ്ങളിലെ അധികാരകേന്ദ്രങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ പെഗാസസിന്റെ ഉപയോക്താക്കളായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചാറ്റുകളില്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന സേവനമാണ് വാട്‌സാപ്പ്. അതുകൊണ്ടുതന്നെ എന്‍ക്രിപ്ഷന്‍ ഇല്ലാത്ത വാട്‌സാപ്പിലെ വോയ്‌സ് കോള്‍ വീഡിയോ കോള്‍ ഫീച്ചറിലെ സുരക്ഷാ പഴുത് ദുരുപയോഗം ചെയ്താണ് പെഗാസസ് വൈറസിനെ ഫോണുകളിലേക്ക് കടത്തിവിട്ടത്. എന്‍ക്രിപ്റ്റഡ് ചാറ്റുകള്‍ അതിനായി ഉപയോഗിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനുള്ള മറ്റ് ആപ്ലിക്കേഷനുകള്‍ സുരക്ഷയും സ്വകാര്യതയും പ്രതീക്ഷിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്നതാണ്.

share this post on...

Related posts