പെഡിക്യൂര്‍ ഇനി വീട്ടിലും

പെഡിക്യൂര്‍ ചെയ്യുന്നതിലൂടെ പാദങ്ങളുടെയും നഖങ്ങളുടെയും സംരക്ഷണം ഒരുപോലെ സാധ്യമാകുന്നു. അധികം ചെലവില്ലാതെ വീട്ടില്‍ തന്നെ പെഡിക്യൂര്‍ ചെയ്യാവുന്നതേയുള്ളൂ. ഇതെങ്ങനെയാണെന്നു നോക്കാം.

നെയില്‍പോളിഷ് നീക്കം ചെയ്യുക

ആദ്യമായി നെയില്‍ പോളിഷ് നീക്കം ചെയ്യുകയാണ് വേണ്ടത്. നല്ലൊരു നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ചു നഖങ്ങളില്‍ അവശേഷിക്കുന്ന മുഴുവന്‍ നെയില്‍ പോളിഷും നീക്കം ചെയ്യുക. എപ്പോഴും അല്പം ബ്രാന്‍ഡഡ് റിമൂവര്‍ ഉപയോഗിക്കുന്നതാവും നഖങ്ങളുടെ സുരക്ഷയ്ക്കു നല്ലത്.

ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുക

പെഡിക്യൂര്‍ ചെയ്യുന്നതിലെ ഏറ്റവും പ്രധാനമായ ഘട്ടമാണിത്.ഒരു ബക്കറ്റില്‍ പകുതിയോളം ചെറുചൂടുവെള്ളം നിറയ്ക്കുക.ഇതിലേക്ക് അല്പം ഷാംപൂ, ഒരു മുഴുവന്‍ നാരങ്ങയുടെ നീര്, അല്പം വിനാഗിരി എന്നിവ മിക്സ് ചെയ്തു പാദങ്ങള്‍ മുക്കിവയ്ക്കുക.
ഇതിനു ശേഷം നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക.അടുത്തത് പാദങ്ങള്‍ വൃത്തിയാക്കുക. ഒരു പ്യൂമിസ് സ്റ്റോണ്‍ ഇതിനായി ഉപയോഗിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും ബോഡി സ്‌ക്രബ്ബ് ഉപയോഗിച്ചു പാദങ്ങള്‍ മുഴുവനായി കണങ്കാല്‍ വരെ ഉരച്ചു കഴുകുക.

മോയ്‌സ്ച്യുറൈസേഷന്‍

പാദങ്ങള്‍ കഴുകി വൃത്തിയാക്കിയതിനു ശേഷമുള്ള അടുത്ത പടി ചര്മത്തിന്റെ നനവ് നിലനിര്‍ത്തുക എന്നതാണ്. ഇതിനായി നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന മോയ്സ്ച്യുറൈസര് ഉപയോഗിച്ച് പാദങ്ങള്‍ നന്നായി മസ്സാജ് ചെയ്യുക. പതിവായി പാദങ്ങള്‍ മസ്സാജ് ചെയ്യുന്നത് നാഡികള്‍ക്ക് ഉത്തേജനം നല്‍കാനും രക്തയോട്ടം മെച്ചപ്പെടുത്തി ചര്‍മ്മത്തെ പുഷ്ടിപ്പെടുത്താനും സഹായിക്കും.

share this post on...

Related posts