തങ്ങളുടെ പിഞ്ചോമനയെ കാത്ത് മുത്തുമണിയും അരുണും!

ഞങ്ങൾ എന്ന് കുറിച്ചുകൊണ്ട് നടിയും ഭാര്യയുമായ മുത്തുമണിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ പി. ആർ അരുൺ. നിറവയറുമായി നിൽക്കുന്ന മുത്തുമണിയാണ് ചിത്രത്തിലുള്ളത്. ഇരുവരും തങ്ങളുടെ കുഞ്ഞിനെ കാത്തിരിക്കുന്ന ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അരുൺ നാടകത്തിൽ നിന്ന് സിനിമയിലേക്കിതെത്തിയയാളാണ്. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ്‌ അരുൺ സിനിമയിലെത്തിയത്‌.

iamge

ഫൈനൽസ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തേവര സേക്രഡ് ഹാർട്ട് കോളേജിലെ അധ്യാപകൻ കൂടിയാണ് അരുൺ. മാത്രമല്ല അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി.2006-ൽ ആണ് ഇവർവിവാഹിതരായത്. നാടകത്തിൽ സജീവമായിരുന്ന മുത്തുമണി 2006 ൽ സത്യൻ അന്തിക്കാടിൻറെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമയിലേക്കെത്തിയത്. അതിനുശേഷം വിവിധ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. കാവൽ എന്ന സിനിമയാണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

Related posts