പേടിഎമ്മില്‍ ആപ്പിള്‍ ഐഫോണിന് വന്‍ വിലക്കുറവ്

iphone-x-angled

66,000 രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ വിറ്റ് പേടിഎം. പേടിഎം മാള്‍ മഹാ ക്യാഷ്ബാക്ക് സെയില്‍ വഴിയാണ് ഈ ഓഫര്‍. നവംബര്‍ 7 വരെയാണ് ഈ കുറഞ്ഞ വിലയില്‍ ഐഫോണ്‍ ത വാങ്ങുവാന്‍ അവസരമുണ്ട്. ആപ്പിള്‍ എക്‌സ് 64ജിബി ഫോണിന് 91,900 രൂപ വിലയും, 256ജിബി മോഡലിന് 1,06,900 രൂപയുമാണ് ഇന്ത്യയിലെ ഔദ്യോഗിക വില എന്നിരിക്കെയാണ് ഈ വിലക്കുറവ്. പേടിഎം ഐഫോണ്‍ എക്‌സ് 64ജിബി സ്‌പേയ്‌സ് ഗ്രേ നിറത്തിലുള്ള ഫോണ്‍ ആണ് ഓഫര്‍ കാലയളവില്‍ 68,500 രൂപയ്ക്ക് വില്‍ക്കുന്നത്. 10% ക്യാഷ്ബാക്കും ആക്‌സിസ്സ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ലഭിക്കും. ഇത്തരത്തിലാണ് ഐഫോണ്‍ എക്‌സ് 66,000 രൂപയ്ക്ക് ലഭിക്കുന്നത്. കൂടാതെ, എക്സ്‌ചേഞ്ച് ഓഫര്‍ വഴി 21,000 വരെ ലാഭിക്കാന്‍ സാധിക്കും.

‘ വാട്‌സ് ആപ്പില്‍ ഇനി പരസ്യവും ഉണ്ടാവും.. ‘

എ11 ബയോണിക്ക് ചിപ്പാണ് ഐഫോണ്‍ എക്‌സിലെ പ്രൊസസ്സര്‍. 5.8 ഇഞ്ച് ഓള്‍ സ്‌ക്രീന്‍ ഒഎല്‍ഇഡി ഡിസ്പ്ലെ, 12 എംപി വൈഡ് ആംഗിള്‍, ടെലിഫോട്ടോ പിന്‍ ക്യാമറ, 7എംപി മുന്‍ ക്യാമറ. എഡ്ജ്-ടു-എഡ്ജ് ഡിസ്പ്ലെ, ഡ്യുവല്‍ ക്യാമറ, ഗ്ലാസ് ബോഡി എന്നിങ്ങിനെയാണ് ആപ്പിള്‍ എക്‌സിന്റെ സവിശേഷതകള്‍. ക്യുഐ ചാര്‍ജര്‍ വഴി വയര്‍ലെസ്സ് ചാര്‍ജിങ്, വാട്ടര്‍ പ്രൂഫ്, ഡസ്റ്റ് പ്രൂഫ് എന്നീ സൗകര്യങ്ങളുണ്ട് ഐഫോണ്‍ എക്‌സില്‍. ഫെയ്‌സ് എഡി ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നത് ഐഫോണ്‍ സീരിസില്‍ ആദ്യമെത്തിയത് ഐഫോണ്‍ എക്‌സിലാണ്.

share this post on...

Related posts