ഓണ്‍ലൈന്‍ വഴി വാട്ടര്‍അതോറിറ്റി ബില്‍ അടയ്ക്കാന്‍ എളുപ്പവഴി

ജോലിത്തിരക്കുകള്‍ കൊണ്ടും മറ്റും ആര്‍ക്കും ഒന്നിനും സമയമില്ല. അതിനാല്‍ത്തന്നെ ഇന്ന് ഭക്ഷണങ്ങളും വസ്ത്രങ്ങളുമൊക്കെ നമ്മള്‍ ഓണ്‍ലൈനായിട്ട് വാങ്ങാറുണ്ട്. അതുപോലെത്തന്നെ നമുക്ക് ക്യൂ നില്‍ക്കാതെ നമ്മുടെ വീട്ടിലിരുന്നുകൊണ്ട്, ഇഷ്ടമുള്ള സമയത്ത് ഓണ്‍ലൈനായി വാട്ടര്‍ ബില്ലും അടയ്ക്കാം. കേരള വാട്ടര്‍ അതോറിറ്റിയുടെ വെബ്സൈറ്റില്‍ കയറിയതിന് ശേഷം quick pay ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇവിടെ പല ഓപ്ഷന്‍സും ഉണ്ട്. വാട്ടര്‍ അതോറിറ്റിയില്‍ നിങ്ങളുടെ നമ്പര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെങ്കില്‍ search by phone number തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ search by consumer id ക്ലിക്ക് ചെയ്യുക. ശേഷം consumer id അടിച്ച് കൊടുത്ത് search എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. സ്‌ക്രീനില്‍ നിങ്ങളുടെ ബില്‍ തെളിയും. ശേഷം payment gateways ന് ഏറ്റവും അടിയില്‍ നിങ്ങളുടെ ഫോണ്‍ നമ്പറും വേണമെങ്കില്‍ ഇമെയില്‍ ഐഡിയും അടിച്ച് കൊടുത്ത ശേഷം confirm payment ക്ലിക്ക് ചെയ്യുക. credit card, debit card, internet banking എന്നിങ്ങനെ നിരവധി ഓപ്ഷന്‍സ് കാണാം. ഏതാണോ നിങ്ങളുടെ ഓപ്ഷന്‍ അത് തിരഞ്ഞെടുത്ത് പണം അടയ്ക്കാം.നിങ്ങളുടെ പെയ്മന്റ് വിജയിച്ചെങ്കില്‍ വീണ്ടും വാട്ടര്‍ അതോറിറ്റിയുടെ സൈറ്റിലേക്ക് വരും. അവിടെ നിങ്ങള്‍ അടച്ച ബില്ലിന്റെ റസീറ്റ് കാണാന്‍ സാധിക്കും. ആ റസീറ്റ് പ്രിന്റ് ചെയ്ത് വയ്ക്കുകയോ അല്ലെങ്കില്‍ പിഡിഎഫ് ആയി സേവ് ചെയ്ത് വയ്ക്കുകയോ ചെയ്യാം.

share this post on...

Related posts