നഴ്‌സുമാര്‍ക്ക് കോവിഡ്; ആശുപത്രിയില്‍ എത്തിയ രോഗിക്കും കുടുംബത്തിനും ബാധിച്ചു

കോഴിക്കോട്: പതിനൊന്ന് നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയ രോഗിക്കും കുടുംബത്തിനും കോവിഡ്. ബൈപ്പാസ് റോഡിലുള്ള മെട്രോ മെഡ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വന്ന മാങ്കാവ് സ്വദേശിക്കും മൂന്നു കുടുംബാംഗങ്ങള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ആശുപത്രി താല്‍ക്കാലികമായി അടച്ചു. മുഴുവന്‍ ജീവനക്കാരുടെയും കോവിഡ് പരിശോധന തുടരുകയാണ്. കോവിഡ് രോഗി ചികിത്സയ്‌ക്കെത്തിയ കൊയിലാണ്ടി കൊല്ലത്തെ അശ്വനി ആശുപത്രിയും അടച്ചു.

Related posts