പദ്മാവത്‌ലെ ഗൂമര്‍ ഗാനത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്തു; കര്‍ണികസേന സ്‌കൂള്‍ അടിച്ചു തകര്‍ത്തു; ഒരു കുട്ടിക്ക് പരിക്കേറ്റു

padmavati_650x400_41510125054-e1510719251100

സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് സിനിമയിലെ ഗൂമര്‍ ഗാനത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്തു. തുടര്‍ന്ന് രജപുത് കര്‍ണിസേന അംഗങ്ങള്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ഒരു കുട്ടിക്ക് പരുക്കേറ്റു മധ്യപ്രദേശിലെ സെന്റ് പോള്‍ കോണ്‍വെന്റ് സ്‌കൂളിലാണ് സംഭവം.

Padmavati
ഒന്നു മുതല്‍ 5-ാം ക്ലാസ് വരെയുളള കുട്ടികളാണ് സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ ഗൂമര്‍ ഗാനത്തിന് നൃത്തം ചെയ്തത്. പരിപാടി നടക്കുന്നതിനിടെയാണ് കര്‍ണിസേന പ്രതിഷേധവുമായി സ്‌കൂളിലെത്തി അക്രമം അഴിച്ചുവിട്ടത്.
രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ചാണ് രജ്പുത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയിലെ രംഗങ്ങളെന്നായിരുന്നു കര്‍ണി സേനയുടെ പ്രധാന ആരോപണം.

padmavati-story-protest_647_112517103907
ദീപികയാണ് റാണി പത്മിനിയെ അവതരിപ്പിക്കുന്നത്. ഇതോടെ 2017ഡിസംബര്‍ ഒന്നിന്നു നിശ്ചയിച്ചിരുന്ന സിനിമയുടെ റിലീസ് മാറ്റി. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സിനിമയുടെ പേര് പദ്മാവത് എന്നാക്കി മാറ്റി. പ്രതിഷേധങ്ങളെല്ലാം മറികടന്ന് ജനുവരി 25 ന് പദ്മാവത് തിയേറ്ററുകളില്‍ എത്തുകയാണ്.

share this post on...

Related posts