ചില വിഗ്രഹങ്ങൾ തുടരുന്ന നിശ്ശബ്‍ദത അനുവദിച്ചുകൊടുക്കരുതെന്ന് പാർവ്വതി

ആക്രമിക്കപ്പെട്ട നടിക്കെതിരെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ചാനലിൽ പറഞ്ഞ ‘മരിച്ചവർ’ എന്ന പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു പാർവതി രാജിവെച്ചിരുന്നത്. വുമൺ ഇൻ സിനിമാ കളക്ടീവും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അമ്മ സംഘടനയ്‍ക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിമാരായ പാർവതിയും പത്മപ്രിയയും നടിയും സംവിധായികയുമായ രേവതിയും. താരസംഘടനയായ അമ്മ (എഎംഎംഎ) യിൽ നിന്ന് നടി പാർവതി രാജിവെച്ചത് അടുത്തിടെ ഏറെ ചർച്ചയായിരുന്നു. പാർവ്വതിയുടെ നിലപാടിനെ പിന്തുണച്ച് നിരവധി താരങ്ങളും സംവിധായകരും അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. കൂടാതെ സംഘടനയിലെ ചില ‘വിഗ്രഹങ്ങൾ’ എല്ലാം ശരിയാണെന്ന പ്രതീതി ഉണ്ടാക്കുന്നതിനായി നിശ്ശബ്‍ദത തുടരുകയാണ്

Parvathy Thiruvothu wins netizens by apologising for using 'bipolar  disorder' casually | Hindi Movie News - Bollywood - Times of India

ഇത് ഇനിയും അനുവദിച്ചുകൊടുക്കരുതെന്നും പാർവതി വ്യക്തമാക്കിയിരിക്കുകയാണ്. സംഘടനയുടെ ജനറൽ സെക്രട്ടറിക്ക് നേതൃത്വം നിരുപാധിക പിന്തുണ നൽകുന്നതുകൊണ്ടാണ് ഇതൊക്കെ നടക്കുന്നതെന്ന് പാർവതി വ്യക്തമാക്കുകയുണ്ടായി. സംഘടന ഒരു കുടുംബമാണ്, ഒത്തൊരുമയുണ്ട് എന്നൊക്കെ പറയുന്നവരാണ് ഇപ്പോൾ ഇത്തരത്തിൽ സംസാരിച്ചിരിക്കുന്നത്. ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ എന്നിവരൊക്കെ അവരുടെ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടാണ് അമ്മയിൽ നിന്ന് രാജിവെയ്ക്കുകയുണ്ടായത്. ഞങ്ങൾ ചിലർ സംഘടനയ്ക്ക് ഉള്ളിൽ നിന്ന് മാറ്റങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ശ്രമങ്ങൾ നടത്തി. പക്ഷേ എംഎൽൽ പദവിയുള്ളവർ കൂടി മുഖം മൂടിയണിഞ്ഞ് എത്തുന്നതുപോലെയാണ് തോന്നിയിട്ടുള്ളത്.

Related posts