ചലച്ചിത്ര നടി പാര്‍വതി തിരുവോത്തിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചതിന് അഭിഭാഷകനും സംവിധായകനുമായ എറണാകുളം സ്വദേശി കിഷോറിനെതിരേ കേസ്. എലത്തൂര്‍ പൊലീസാണ് കേസെടുത്തത്.
മെസഞ്ചര്‍ വഴി തന്നെക്കുറിച്ച് മോശമായ വിവരങ്ങള്‍ പിതാവിനും സഹോദരനും കൈമാറിയെന്നും ഫെയ്സ്ബുക്ക് വഴി അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് പരാതി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതി എലത്തൂര്‍ പൊലീസ് കൈമാറിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 354 ഡി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
പാര്‍വതി സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചു; സംവിധായകനെതിരെ കേസ്
