ഫഹദ് ഫാസിലുമായി ജീവിതത്തില്‍ ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞ് മാലിക്കിലെ ഡോക്ടര്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന സിനിമയാണ് മാലിക്ക്. മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത് ആന്റ്‌റോ ജോസഫ് നിര്‍മിച്ച സിനിമയാണ് മാലിക്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമക്ക് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ഈ സിനിമയുടെ ഏറ്റവും നല്ല വശമായി പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത് സിനിമയിലെ അഭിനേതാക്കളുടെ മികച്ച പ്രകടനം തന്നെയാണ്. സിനിമയില്‍ വേഷങ്ങള്‍ അവതരിപ്പിച്ച ഓരോ കലാകാരന്മാരും അവരുടെ കഴിവ് പൂര്‍ണ്ണമായും പുറത്തുകൊണ്ടുവന്നു എന്ന് വേണം പറയാന്‍.

പ്രധാനവേഷത്തില്‍ തിളങ്ങിയ ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരുടെ അഭിനയം എടുത്ത് പറയേണ്ടതാണ്.

അതുപോലെതന്നെ ചെറിയ വേഷങ്ങളിലും ഒരുപാട് പേര്‍ മികച്ച അഭിനയം പുറത്തെടുത്തിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഡോക്ടര്‍ ഷേര്‍മിന്‍. പാര്‍വതി കൃഷ്ണന്‍ എന്ന കലാകാരിയാണ് ഈ വേഷം അനായാസമായി കൈകാര്യം ചെയ്തത്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം തന്നെയായിരുന്നു ഡോക്ടര്‍ ഷേര്‍മിന്‍.

ഇപ്പോള്‍ താരം മാലിക് എന്ന സിനിമയിലേക്ക് കടന്നുവന്ന അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ വാക്കുകളിലൂടെ…‘ ഓഡിഷന്‍ നോട് ഒട്ടും താല്പര്യം ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ പല സിനിമകളും ഓഡിഷന്‍ ന് പോകണമല്ലോ എന്ന കാരണത്താല്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. അതുപോലെ തന്നെയായിരുന്നു മാലിക് എന്ന സിനിമയും. പക്ഷെ പിന്നെങ്ങനെയൊ അവിചാരിതമായി ആ സിനിമയില്‍ എത്തിപ്പെട്ടു. കിട്ടിയ ചാന്‍സ് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചു. ഒരുപാട് പേര് എന്നെ വിളിച്ചു പ്രശംസകള്‍ അറിയിച്ചിട്ടുണ്ട്.’‘എന്ന് താരം പറയുകയുണ്ടായി.

മാത്രമല്ല ഫഹദ് ഫാസിലിനോട് ഒപ്പം മുമ്പുണ്ടായ ഒരു അനുഭവം താരം തുറന്നു പറയുകയുണ്ടായി.”ഒരു സമയത്ത് ഫഹദ് ഫാസിലിനെ ഒരു ഇന്റര്‍വ്യൂ ചെയ്തിരുന്നു. അതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും ട്രോള്‍ കളും ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. അനാവശ്യാമായ ഒരുപാട് ചോദ്യ ങ്ങള്‍ ചോദിച്ചു എന്നതിന്റെ പേരിലാണ് ഇത് കേള്‍കകേണ്ടി വന്നത്. മാലിക് എന്ന സിനിമയില്‍ വന്നപ്പോള്‍ ‘നി ആ ഇന്റര്‍വ്യൂ ചെയ്ത കുട്ടിയല്ലേ ‘ എന്ന് ഫഹദ് ഫാസില്‍ ചോദിച്ചു.”താരം കൂട്ടിച്ചേര്‍ത്തു.

Related posts