രുചികരമായ പനീര്‍ പുലാവ്

തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍…

പനീര്‍ -അര കിലോ
ബസ്മതി റൈസ് – 3 കപ്പ്
വെള്ളം – 4 കപ്പ്
ക്യാപ്‌സിക്കം, – 1 കപ്പ്
ക്യാരറ്റ് – 1 കപ്പ്
ബീന്‍സ് – 1 കപ്പ്
സവാള – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
ഗ്രാമ്പു – 3 എണ്ണം
ഏലയ്ക്ക – 2 എണ്ണം
കറുവപ്പട്ട – ചെറിയ പീസ്
തക്കോലം – 1 എണ്ണം
ഉണക്കമുന്തിരി – രണ്ട് ടേബിള്‍സ്പൂണ്‍
കശുവണ്ടി – രണ്ട് ടേബിള്‍സ്പൂണ്‍
നെയ്യ് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
നാരങ്ങ – പകുതി
തയ്യാറാക്കുന്ന വിധം

പനീര്‍ ചെറിയ കഷ്ണങ്ങളാക്കി എണ്ണയില്‍ വറുത്ത് കോരാം. എല്ലാ സൈഡും ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകുന്നത് വരെ വറുക്കാം. ഉണക്കമുന്തിരിയും കശുവണ്ടിയും നെയ്യില്‍ വറുത്ത് മാറ്റാം. ബസുമതി അരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വെള്ളം ഊറ്റി കളയാം. ഇനി വലിയൊരു പാനില്‍ എണ്ണ ചൂടാക്കാം. ശേഷം മസാല ഐറ്റംസ് മൂപ്പിക്കണം. ഇനി സവാളയും പച്ചമുളകും വഴറ്റാം. ഇനി പച്ചക്കറികള്‍ വഴറ്റാം. ഇനി അരി ചേര്‍ക്കാം. പൊടിഞ്ഞ് പോകാതെ 5 മിനിറ്റ് ഒന്ന് ഇളക്കി എടുക്കുക. ഇനി വറുത്ത് വച്ചിരിക്കുന്ന പനീറും ഉണക്കമുന്തിരിയും കശുവണ്ടിയും ചേര്‍ക്കുക. 4 കപ്പ് വെള്ളവും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും നാരങ്ങാ നീരും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കാം. ഇനി അത് അടച്ചു വെച്ച് വേവിക്കാം. വെന്ത് കഴിയുമ്പോള്‍ മൂടി മാറ്റം. തീ ഓഫ് ചെയ്യാം. ഒന്നുടെ ഇളക്കിയ ശേഷം 10 മിനിറ്റ് കൂടി അടച്ച് വയ്ക്കുക. രുചികരമായ പനീര്‍ പുലാവ് തയ്യാറായി…

share this post on...

Related posts