പാലാരിവട്ടം പാലം; സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് വി.എം.സുധീരന്‍

തിരുവനന്തപുരം: പാലാരിവട്ടം പാലം ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം ഉചിതമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍. 42 കോടി രൂപയുടെ നഷ്ടം മാത്രമല്ല, സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന തലത്തിലേക്കാണ് പാലാരിവട്ടം എത്തിച്ചത്.
പാലാരിവട്ടം പാലത്തിന്റെ ഈ അവസ്ഥയ്ക്ക് ഇടവരുത്തിയ മുഴുവന്‍ പേരെയും നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരണം. ഇക്കാര്യത്തില്‍ ഒരാളെ പോലും വിട്ടു പോകരുത്. സര്‍ക്കാരിന് വന്ന നഷ്ടം ഉത്തരവാദികളായവരില്‍ നിന്നും ഇടാക്കിയേ മതിയാകൂ.
സര്‍ക്കാര്‍തല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ വന്‍ അഴിമതി അവസാനിപ്പിക്കുന്നതിന്റെ നല്ല തുടക്കമാകട്ടെ പാലാരിവട്ടം നടപടികള്‍. അതിലൂടെ സര്‍ക്കാര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാനുമാകണമെന്ന് വി.എം.സുധീരന്‍ പറഞ്ഞു.

share this post on...

Related posts