ഹൈക്കമാന്‍ഡ് കണ്ണുരുട്ടി!… ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് കെ.സുധാകരനും പി.സിചാക്കോയും, അവസാന ആയുധമായി ഉമ്മന്‍ചാണ്ടി

ദില്ലി: മുതിര്‍ന്ന നേതാക്കള്‍ മത്സരംഗത്തു നിന്ന് മാറി നില്‍ക്കുന്നതില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ് രംഗത്തെത്തിയതോടെ മത്സരിക്കാനില്ലെന്ന മുന്‍ നിലപാട് മാറ്റി നേതാക്കള്‍. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കെസി വേണുഗോപാലിന്റെ കാര്യത്തില്‍ മാത്രമാണ് ന്യായീകരണമുള്ളതെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് എത്തിയതോടെ ഉള്‍വലിഞ്ഞ് നിന്നിരുന്ന നേതാക്കളെല്ലാം മത്സരിക്കാന്‍ നിര്‍ബന്ധിതരായ അവസ്ഥയിലാണ് വ്യക്തിപരമായ അസൗകര്യം കാരണമാണ് മത്സരിക്കാനില്ലെന്ന് പറഞ്ഞതെന്നും ഹൈക്കമാന്റ് പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ഒഴിവാക്കണമെന്നാണ് പറഞ്ഞതെന്നും അത് മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ മത്സര രംഗത്ത് നിന്ന് മാറുന്നു എന്ന് തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും കെ സുധാകരന്‍ ദില്ലിയില്‍ പറഞ്ഞു. ഹൈക്കമാന്റ് പറഞ്ഞാല്‍ മത്സര രംഗത്തുണ്ടാകുമെന്ന് പിസി ചാക്കോയും നിലപാടെടുത്തു.
എല്ലാവരും മാറി നില്‍ക്കുന്നെങ്കില്‍ പിന്നെ എന്തിന് ഉമ്മന്‍ചാണ്ടി മാത്രം മത്സരിക്കണമെന്ന ചോദ്യം എ ഗ്രൂപ്പില്‍ ശക്തമാണ്. ഇതിന് മറുപടി എന്ന നിലയിലാണ് അവസാന ആയുധമെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയെയും ഇറക്കുമെന്ന കെ സുധാകരന്റെ പ്രതികരണം.
മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നും ഇത് നിയസഭാ തെരഞ്ഞെടുപ്പില്‍ പോലും പ്രതിഫലിക്കുമെന്നുമാണ് ദില്ലിയില്‍ ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍. ഇത് കണക്കിലെടുത്താവും ഹൈക്കമാന്റിന്റെ അന്തിമ തീരുമാനം വരുക. പുതുമുഖങ്ങള്‍ക്കുള്ള പരിഗണന മുതല്‍ വിജയ സാധ്യത കുറഞ്ഞ സിറ്റിംഗ് എംപിമാര്‍ മാറി നില്‍ക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ തീരുമാനം വരേണ്ടതുണ്ട്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ എന്ന നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts