പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക

പഴങ്ങളും പച്ചക്കറികളും നാണായി കഴുകി മാത്രം ഉപയോഗിക്കുന്നത്. അതെ അത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ഓരോ തവണയും ഏതെങ്കിലുമൊക്കെ പഴങ്ങളും പച്ചക്കറിയും കഴിക്കാൻ എടുക്കുമ്പോൾ അവ അണുവിമുക്തം ആണെന്ന് ഉറപ്പാക്കാനായി ശ്രദ്ധയോടെ ചെയ്യേണ്ട ചില മുൻകരുതലുകളും പൊതുവായ മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ട്. കൊറോണ വൈറസ് മഹാമാരിയുടെ ദിനങ്ങളിൽ നമുക്ക് കഴിക്കാൻ ആവശ്യമായ പഴങ്ങളും പച്ചക്കറികളുമൊക്കെ കൃത്യമായി അണുവിമുക്തമാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. രാജ്യത്തിൻ്റെ പല ഭാഗങ്ങളും പൂർണ്ണമായോ ഭാഗികമായോ അടച്ചിടേണ്ട അവസ്ഥയാണ് ഇന്നുള്ളത്. വൈറസ് പ്രതിരോധത്തിന് ഏറ്റവും ആദ്യം വേണ്ടത് സ്വയം കരുതൽ ആയതുകൊണ്ടുതന്നെ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ വളരെയധികം പ്രാധാനയം കൽപ്പിക്കേണ്ടതുണ്ട്.

നിങ്ങൾ വാങ്ങുന്ന പലചരക്ക് വസ്തുവകകൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്നും അത് അണു രഹിതമാണെന്നും ഉറപ്പാക്കാനായി ചില നുറുങ്ങുകൾ പ്രയോഗിക്കേണ്ടതുണ്ട്. നിങ്ങൾ കഴിക്കാൻ ഉപയോഗിക്കുന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴുകുന്നതിന് മുൻപ് നിങ്ങളുടെ കൈകൾ ശുദ്ധമാണെന്ന് ഉറപ്പാക്കണം. ഓരോതവണ ഉൽപ്പന്നങ്ങൾ കഴുകുന്നതിനു മുൻപും ശേഷവും 20 സെക്കൻഡ് വീതം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്. വെള്ളം ഉപയോഗിച്ച് പഴങ്ങളും പച്ചക്കറികളും പല തവണ കഴുകേണ്ടത് പ്രധാനമാണ്. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന എല്ലാ പഴങ്ങളും പച്ചക്കറി ഉൽ‌പന്നങ്ങളും കഴുകുന്നതിനായി നിങ്ങളുടെ വീട്ടിലെ വെള്ളത്തിൻ്റെ ടാപ്പ് തുറന്നിടാം. ഉൽ‌പന്നങ്ങൾ ആദ്യമേ തന്നെ നന്നായി കഴുകുകയാണെങ്കിൽ, അഴുക്കും ബാക്ടീരിയുമെല്ലാം ഇത് മുറിക്കാനെടുക്കുന്ന കത്തിയിലേക്കാ മറ്റ് പഴത്തിലേക്കോ പച്ചക്കറിയിലേക്കോ പടരില്ല.

പഴങ്ങളും പച്ചക്കറികളും തൊലി കളഞ്ഞ് ഭക്ഷിക്കാൻ കഴിയുന്നവയാണെങ്കിൽ അതാണ് കൂടുതൽ ഉചിതം. ടാപ്പ് തുറന്ന് വച്ച് ഒഴുകുന്ന വെള്ളത്തിനടിയിൽ പഴങ്ങളും പച്ചക്കറികളും പിടിച്ചുകൊണ്ട് സമ്യമായി ഉരച്ചു കഴുകിയാൽ മതി. ഭക്ഷണങ്ങൾ കഴിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ മുൻപായി നന്നായി പരിശോധിക്കുക. എല്ലാവിധ അഴുക്കുകളും നീക്കം ചെയ്യുവാനായി ഒരു ബ്രഷ് അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിക്കണം. ചിലതരത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് ഒരല്പം നൽകേണ്ടതുണ്ട്. രോഗകാരികളായ ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിനായി ഏറ്റവും ആദ്യമവ ഒരു അരിപ്പയിൽ വെച്ചുകൊണ്ട് വെള്ളത്തിനടിയിൽ കഴുകുക.

അതുപോലെ, ചീരയും ഇലക്കറികളുമടങ്ങുന്നവ ഒരു പാത്രത്തിൽ തണുത്ത വെള്ളത്തിൽ കുറേനേരം മുക്കിവയ്ക്കണം. ചീര അല്ലെങ്കിൽ കാബേജ് എന്നിവയുടെ തലഭാഗം അല്ലെങ്കിൽ പുറത്തെ ഇലകൾ എന്നിവ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. അതിനുശേഷം ഒരു പേപ്പർ ടവ്വൽ ഉപയോഗിച്ച് വെള്ളം തുടച്ചുമാറ്റാവുന്നതാണ്. ക്വാറന്റൈൻ സമയത്തെ ഭക്ഷണ – പോഷകാഹാര നുറുങ്ങുകളെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത് പ്രതിദിനം കുറഞ്ഞത് 400 ഗ്രാം പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ്. അതിനാൽ ശരിയായി രുചികരമായി ഭക്ഷണത്തെ കഴിക്കണമെങ്കിൽ അത് അണുവിമുക്തമാകുക.

Related posts