താലികെട്ട് മാത്രം, വിവാഹാഘോഷങ്ങള്‍ ഇല്ല: ഉത്തര ഉണ്ണി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റി വയ്ക്കുന്നുവെന്ന് നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി. നിശ്ചയിച്ച തിയതില്‍ അമ്പലത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ താലികെട്ട് നടത്തുമെന്നും സാഹചര്യങ്ങള്‍ ശാന്തമായ ശേഷം ആഘോഷപരിപാടികള്‍ ആലോചിക്കുമെന്നും ഉത്തര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘കൊറോണ ഭീതിയില്‍ ലോകമാകെ വലിയ ഭയത്തിലാണ്. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ വിവാഹാഘോഷം മാറ്റിവയ്ക്കുകയാണ്. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമാപണവും നടത്തുന്നു. അമ്പലത്തില്‍വച്ച് അതേദിവസം താലികെട്ട് നടക്കും. ആഘോഷപരിപാടികള്‍ തീരുമാനിച്ചാല്‍ അതേക്കുറിച്ച് എല്ലാവരേയും അറിയിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കുക.’-ഉത്തര ഉണ്ണി കുറിച്ചു.
ഏപ്രില്‍ അഞ്ചിനാണ് ഉത്തരയുടെയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മാസം എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം.
നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

https://youtu.be/QZH_4gmCQC8

Related posts

Leave a Reply

Your email address will not be published.