മുടി കൊഴിച്ചിലിന്‌ എല്ലാവർക്കും സവാള നീര് നല്ലതല്ല

Here's how you can reverse hair fall with onion juice | The Times of India

മുടി കൊഴിച്ചിൽ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മുടി കൊഴിച്ചിലിന് കാരണമറിഞ്ഞു വേണം, പരിഹാരം കാണാൻ എന്നതും പ്രധാനമാണ്. മുടി കൊഴിച്ചിൽ നിർത്താൻ, മുടി വളരാൻ സഹായിക്കുന്ന പല വഴികളെക്കുറിച്ചു പൊതുവേ പറയാറുണ്ട്. അതിലൊന്നാണ് സവാള നീര്. സവാള, ഉള്ളിനീര് തേച്ചാൽ നല്ല മുടി വളർച്ചയുണ്ടാകാം. മുടി കൊഴിച്ചിൽ നിൽക്കാം. എന്നാൽ ചിലർക്ക് കാര്യമായ ഗുണമുണ്ടാകില്ല, മാത്രമല്ല, ശിരോചർമത്തിൽ ചൊറിച്ചിലുണ്ടാകുകയും ചെയ്യും.

Onion juice for extreme hair growth and stop hair fall completely –  Sassilicious

ഉളളിയിൽ മുടി വളരാൻ സഹായിക്കുന്ന സൾഫർ, വൈറ്റമിൻ സി, ആന്റി ഓക്‌സിഡന്റുകൾ, മിനറലുകൾ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. സൾഫർ മുടി കൊഴിച്ചിൽ തടയാൻ ഏറെ നല്ലതാണ്. കരാറ്റിനിലുണ്ടാകുന്ന പ്രശ്‌നമാണ് പലപ്പോഴും മുടി കൊഴിയാൻ കാരണമാകുന്നത്. സവാള നീര് എന്നും തലയിൽ പുരട്ടണമെന്നില്ല. ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുരട്ടാം. ഇതിന്റെ നീരെടുത്ത് രാത്രി കിടക്കാൻ കാലത്ത് ശിരോചർമത്തിൽ പുരട്ടി മസാജ് ചെയ്യാം. ഇല്ലെങ്കിൽ കുളിയ്ക്കുന്നതിന് അര മണിക്കൂർ മുൻപായി പുരട്ടാം. പിന്നീട് വീര്യം കുറഞ്ഞ ഷാംപൂ കൊണ്ട് കഴുകാം. ഇതിന്റെ സൾഫൾ തന്നെയാണ് ഇതിന് ഈ ഗന്ധം നൽകുന്നത്. ഇതാണ് ഗുണം നൽകുന്നത്. എന്നാൽ ഈ ഗന്ധം പലർക്കും ഏറെ അരോചകമാണ്.

Related posts