വൺപ്ലസ് 8T 5G ആദ്യം ഇന്ത്യയിലേക്ക്

ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്സിന് 2020 തിരക്കുപിടിച്ച വർഷം ആണ്. വർഷത്തിന്റെ തുടക്കത്തിൽ തന്ന വൺപ്ലസ് 7-ന്റെ പിൻഗാമി വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ ഫോണുകളെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. തുടർന്ന് വിലക്കുറവുള്ള സ്മാർട്ട് ടിവി ശ്രേണിയും ഇന്ത്യയിലവതരിപ്പിച്ച വൺപ്ലസ് അധികം താമസമില്ലാതെ തങ്ങളുടെ ഏറ്റവും വിലക്കുറവുള്ള സ്മാർട്ട്ഫോൺ നോർഡിനെജൂലായിൽ വില്പനക്കെത്തിച്ചു. ഇനി പക്ഷെ വൺപ്ലസ് 8T 5Gയുടെ വരവാണ്. സമൂഹ മാധ്യമങ്ങളിൽ ടീസർ വീഡിയോ വന്നുകഴിഞ്ഞു. വൺപ്ലസ്സിന്റെ ഇന്ത്യൻ സമൂഹ മാധ്യമ പേജുകളിൽ മാത്രമേ പുത്തൻ ഫോണിന്റെ വരവിനെപ്പറ്റി പരാമർശമുള്ളൂ എന്നത് ശ്രദ്ധേയമാണ്. ഇത് ആദ്യം വൺപ്ലസ് 8T 5G ഇന്ത്യയിലാണ് ലോഞ്ച് ചെയ്യുക എന്നുറപ്പിക്കുന്നു. ടിപ്പ്സ്റ്റർ ഇഷാൻ അഗർവാൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അടുത്ത മാസം 14-ന് വൺപ്ലസ് 8T 5G-യുടെ ലോഞ്ച് നടക്കും. നോർഡിന്റെ വരവിന് മുന്നോടിയായി വൺപ്ലസ് നടത്തിയ ദൈർഖ്യമേറിയ ടീസർ ക്യാമ്പയിൻ വൺപ്ലസ് 8T 5G-യുടെ ലോഞ്ചിന് മുൻപായും പ്രതീക്ഷിക്കാം.

Related posts