ബിഗ് സല്യൂട്ട്!… പാക് സൈന്യത്തിന്റെ വെടിയേറ്റ് കശ്മീരില്‍ മലയാളി ജവാന് വീരമൃത്യു

pak

കൊച്ചി: കശ്മീരില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് മലയാളി ജവാന് വീരമൃത്യു. ലാന്‍സ് നായിക് കെ.എം ആന്റണി സെബാസ്റ്റ്യനാണ് നിയന്ത്രണരേഖയ്ക്കടുത്ത് കൃഷ്ണഘാട്ടി സെക്ടറില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചേകാലോടെയായിരുന്നു വെടിവയ്പ്പ്. പ്രകോപനമില്ലാതെയാണ് പാക് സേന വെടിവച്ചത്.എറണാകുളം ഉദയംപേരൂര്‍ മനക്കുന്നം സ്വദേശിയാണ്. 34 വയസ്സുകാരനായ ആന്റണി സെബാസ്റ്റ്യന്റെ ഭാര്യ അന്ന ഡയാന ജോസഫാണ്. ആന്റണിയുടെ വീരമൃത്യു പാഴാവില്ലെന്ന് മരണം സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ സൈന്യം വ്യക്തമാക്കി.

share this post on...

Related posts