” അമിതവണ്ണത്തിനായി ഒരു ഡയറ്റ് പ്ലാന്‍… ”


അമിതവണ്ണം അലട്ടുന്ന പ്രശ്‌നങ്ങള്‍ പലതാണ്. അമിതഭാരം കുറയ്ക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കാറില്ല. കൃത്യമായ സമയത്ത് ശരിയായ ചില ഭക്ഷണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാം. ക്യത്യമായ ഒരു ഡയറ്റിലൂടെ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാം.

ഒരു ദിവസത്തെ ഡയറ്റ് പ്ലാന്‍

കലോറിയുടെ അളവ് നല്ല കുറച്ച് പോഷകം നല്‍കുന്ന ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പച്ചക്കറികളും പഴവര്‍ഗങ്ങളും തന്നെയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാതെ വണ്ണം കുറയ്ക്കാന്‍ കഴിയില്ല.

ഡയറ്റിലെ പ്രഭാത വിഭവം

ഡയറ്റിലെ പ്രഭാത വിഭവം പച്ചക്കറികളും പഴങ്ങളും തന്നെയാണ്. ഇവയില്‍ ജലത്തിന്റെ സാന്നിധ്യം അമിതമായുണ്ടാകും. മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് കലോറിയും കുറവായിരിക്കും. അതിനാല്‍ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. തലച്ചോറിനുളള ഭക്ഷണമാണ് പ്രഭാത ഭക്ഷണം. മാനസികവും ശാരീരികവുമായ ഉണര്‍വ്വിന് പ്രഭാത ഭക്ഷണം കൂടിയേ തീരൂ. രണ്ട് ചപ്പാത്തി അല്ലെങ്കില്‍ ഉപ്പുമാവ് രാവിലെ കഴിക്കാം. ഗോതമ്പ് ബ്രെഡും പഴവും മുട്ടയുമെല്ലാം പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഉച്ചഭക്ഷണം

ഒരു കപ്പ് ചോറ്, മിക്‌സഡ് വെജിറ്റബിള്‍സ് അരകപ്പ്, ഒരു ബൗള്‍ സലാഡ് ഇതാണ് ഉച്ചഭക്ഷണം. ചോറിന്റെ അളിവ് നല്ലതുപോലെ കുറയ്ക്കുക.

ഇടയ്ക്ക് വിശക്കുമ്പോള്‍

ഒരു പഴം, അരകപ്പ് നാരങ്ങാവെള്ളം, മുന്തിരി, വെജിറ്റബിള്‍സ് കാല്‍ കപ്പ്, പാല്‍ എന്നിവ ഒക്കെ വിശക്കുമ്പോള്‍ സ്‌നാക്‌സ് ആയിട്ട് കഴിക്കാവുന്നതാണ്.

രാത്രി ഭക്ഷണം

രണ്ട് ചപ്പാത്തി, ഒരു ബൗള്‍ വെജിറ്റബിള്‍ സൂപ്പ് , ഒരു ബൗള്‍ സലാഡ് ആണ് രാത്രി ഭക്ഷണം. ഈ രീതിയില്‍ ഒരു മാസം ഡയറ്റ് ശ്രദ്ധിച്ചാല്‍ അമിത വണ്ണം കുറയ്ക്കാന്‍ കഴിയും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts