ഒമിക്രോൺ നിയന്ത്രണം; കടകൾ അടക്കില്ലെന്ന് കെ.ആർ.എഫ്.എ

കൊച്ചി: കഴിഞ്ഞ കോവിഡ്  സമയത്ത് ബാങ്ക് ലോൺ, വാടക കുടിശ്ശിക, കച്ചവട മാന്ദ്യം തൻമൂലം ഉണ്ടായ സാമ്പത്തിക ബാധ്യതയും മറ്റും കാരണം വ്യാപാരികൾ വളരെയേറെ പ്രതിസന്ധിയിലാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത് ഇനി ഒരു അടച്ചിടൽ താങ്ങാനുള്ള ശേഷി വ്യാപാര സമൂഹത്തിനില്ല  ഒമിക്രോണിന്റെ പേരിൽ  വ്യാപാരികളെ  അടപ്പിക്കാൻ  വന്നാൽ കടകൾ അടക്കില്ലെന്നും  കേരള  റീട്ടെയ്ൽ ഫൂട്ട് വെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം  അറിയിച്ചു. നിയന്ത്രണങ്ങൾ ശാസ്ത്രീയമാക്കണമെന്നും യോഗം ആവശ്യപെട്ടു പ്രസിഡണ്ട് എംഎൻ മുജീബ് റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി നൗഷൽ തലശ്ശേരി സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രെഷറർ ഹുസൈൻ കുന്നുകര നന്ദി പറഞ്ഞു.ധനീഷ് ചന്ദ്രൻ തിരുവനന്തപുരം, മുഹമ്മദലി കോഴിക്കോട്, നാസർ പാണ്ടിക്കാട്,സവാദ് പയ്യന്നൂർ,ടിപ് ടോപ് ജലീൽ ആലപ്പുഴ,ഹമീദ് ബറാക്ക കാസർഗോഡ്, അൻവർ വയനാട്, ബിജു ഐശ്വര്യ കോട്ടയം,ഷംസുദ്ധീൻ തൃശ്ശൂർ,സനീഷ് മുഹമ്മദ് പാലക്കാട്, രൻജു ഇടുക്കി, ജേക്കബ് പത്തനംതിട്ട, ഹരി കൃഷ്ണൻ കോഴിക്കോട്,ഹാഷിം തിരുവനന്തപുരം, തുടങ്ങിയവർ  സംസാരിച്ചു .

Related posts