പാപ്പരാസികള്‍ക്ക് വിരുന്നൊരുക്കി മിഷേല്‍ ഒബാമയും മകളും

4822D60F00000578-5268327-Fun_in_the_sun_Both_ladies_toted_their_shoes_in_their_hands_as_t-a-48_1515952050926

ഒബാമ കുടുംബം ഇപ്പോഴും ക്യാമറയുടെ ഫോക്കസിലാണ്. കാരണം അമേരിക്കയിലെ ഏറ്റവും ജനപ്രിയനായ പ്രസിഡന്റായിരുന്നു ഒബാമ എന്നത് തന്നെ. ഇത്തവണ പാപ്പരാസികള്‍ക്ക് വിരുന്നാണ്. വേറെയൊന്നുമല്ല മിഷേല്‍ ഒബാമയുടെയും മകള്‍ മലിയയുടെയും സിമ്മിംങ് സ്യൂട്ടിലുള്ള ചിത്രങ്ങളാണ് ഇത്തവണ പാപ്പരാസികള്‍ക്ക് ലഭിക്കുന്നത്.

മിയാമി ബീച്ചില്‍ നിന്നുള്ള ഇവരുടെ മടക്കത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയടക്കമുള്ള മാധ്യമങ്ങളില്‍ വൈറലായിത്തീര്‍ന്നിരിക്കുന്നത്. എന്നാല്‍ 19 വയസുള്ള മലിയ ഇത്തരത്തില്‍ നടക്കുന്നതില്‍ അത്ഭുതമില്ലെന്നും മറിച്ച് 53 വയസുള്ള അമ്മ മിഷെല്‍ ഇത്തരത്തില്‍ നടക്കുന്നതെന്തിനാണെന്ന ചോദ്യവും ഇതിനിടെ ചിലര്‍ നീരസത്തോടെ ചോദിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച മിയാമി ബീച്ചില്‍ വെയില്‍ കാഞ്ഞ് സ്വിം സ്യൂട്ടില്‍ തിരിച്ച് വരുന്ന മിഷെലിന്റെയും മൂത്തമകളുടെയും ചിത്രങ്ങളാണ് വന്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളാല്‍ വലയം ചെയ്യപ്പെട്ടാണ് ഇവര്‍ നടന്ന് നീങ്ങുന്നത്. വളരെ അപൂര്‍വമായി മാത്രമേ ഇവര്‍ ഇത്തരം വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെന്നതാണ് ഇവയെ വ്യത്യസ്തമാക്കിയിരിക്കുന്നത്. ഒബാമയുടെ ഭരണകൂടത്തിലെ അഡ്മിനിസ്‌ട്രേഷന്‍ സീനിയര്‍ അഡൈ്വസറായ വലെറി ജാറെറ്റ് അടക്കമുള്ളരെയും സീക്രട്ട് സര്‍വീസിലെ ഉദ്യോഗസ്ഥരെയും ഇവര്‍ക്കൊപ്പം കാണാം. വൈറ്റ് ബിക്കിനി ടോപ്പും അതിനോട് യോജിക്കുന്ന ഹൈവേസ്റ്റഡ് വൈറ്റ് ഡെനിം കട്ട്ഓഫ് ഷോര്‍ട്ടുകളുമാണ് മിഷെല്‍ ധരിച്ചിരിക്കുന്നത്. മണലിലൂടെ പാദരക്ഷയൊന്നും ധരിക്കാതെയാണ് മിഷെലിന്റെ സഞ്ചാരം. ഒരു കൈയില്‍ ഷൂസ് പിടിച്ചിരിക്കുന്നത് കാണാം. തന്റെ സ്വിം സ്യൂട്ടിന് മേല്‍ മിഷെല്‍ ഒരു വൈറ്റ് ബ്ലൗസും ധരിച്ചിട്ടുണ്ടെങ്കിലും സ്വിം സ്യൂട്ട് കാണത്തക്കവിധത്തില്‍ അതിന്റെ മുന്‍ഭാഗം തുറന്നിരിക്കുന്നു. മലിയയും അമ്മയുടേതിന് സമാനമായ വേഷവിതാനത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ സ്വിം സ്യൂട്ടിന് മുകളില്‍ ഒരു ടാന്‍ ഹൂഡിയാണ് മലിയ ധരിച്ചിരിക്കുന്നത്.
എന്നാല്‍ മലിയയുടെ കറുത്ത ബിക്കിനി ബോട്ടം ഇതിലൂടെ ദൃശ്യമാണ്. തന്റെ കൈയില്‍ വൈറ്റ് സ്‌നിക്കേര്‍സും ഐ ഫോണും ചാര്‍ജറും മലിയ പിടിച്ചിട്ടുമുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന മലിയ ഹോളിഡേ ബ്രേക്ക് ഹോം വര്‍ക്കിന്റെ ഭാഗമായിട്ടാണെന്ന വിധത്തില്‍ ഒരു തടിച്ച പുസ്തകവും കൈയിലേന്തിയിരിക്കുന്നു. പുറം ലോകത്തെ ശ്രദ്ധിക്കാത്ത വിധത്തിലാണ് അമ്മയും മകളും യാതൊരു വിധത്തിലുമുള്ള കൂസലുമില്ലാതെ നടന്ന് നീങ്ങുന്നത്. വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയതിന് ശേഷമുള്ള ജീവിതം നന്നായി ആസ്വദിക്കുന്ന മുഖഭാവമാണ് ഇരുവര്‍ക്കുമുള്ളത്. എന്നാല്‍ ഒബാമയെ സമീപത്തൊന്നും കാണാനും സാധിച്ചിരുന്നില്ല.

share this post on...

Related posts