മുഖക്കുരുവിന് ജാതിക്ക പ്രയോഗം

Acne Skin Site » Honey, Nutmeg, and Cinnamon Face Mask

മുഖക്കുരു ഉണ്ടാവുന്നതിന് പിന്നിൽ പലയാളുകളും പല കാരണങ്ങൾ ഉണ്ട്. എന്നാൽ അതിനു പിന്നിലെ യഥാർത്ഥ കാരണം വളരെ ലളിതമാണ്. ചർമത്തിൽ അമിതമായുണ്ടാകുന്ന സെബം ഉൽപ്പാദനവും മൃതകോശങ്ങളുടെ അടിഞ്ഞുകൂടലുകളുമൊക്കെയാണ് മുഖക്കുരുവിൻ്റെ പ്രധാന കാരണം.പലകാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ മുഖചർമ്മത്തിലെ സെബം ഉത്പാദനം വർദ്ധിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ഹോർമോണുകളിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ, ചർമത്തിന് ഏൽക്കേണ്ടിവരുന്ന ചൂടും പൊടിയുമൊക്കെ ഇതിനെ സ്വാധീനിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങളും ഇക്കാര്യത്തിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. പൊതുവേ എണ്ണമയവും മസാലകളും ഒക്കെ കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മുഖക്കുരു ലക്ഷണങ്ങൾ കൂടുതലായി പ്രകടമാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

DIY Honey Cinnamon Nutmeg Face Mask - Liz Marie Blog

എന്നാൽ ചർമ്മ പരിപാലനത്തിൻ്റെ കാര്യത്തിൽ അസാമാന്യ ഗുണങ്ങൾ നൽകാൻ ശേഷിയുള്ള സുഗന്ധവ്യഞ്ജനമായ ജാതിക്കയ്ക്ക് മുഖക്കുരു മാറ്റാനുള്ള കഴിവുണ്ട്. അത് എങ്ങനെ എന്ന് നോക്കാം. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, മഗ്നീഷ്യം, സിങ്ക്, കോപ്പർ എന്നീ പോഷകങ്ങളെല്ലാം കൊണ്ട് സമ്പന്നമാണ് ജാതിക്ക. ഇത് നിങ്ങളുടെ ചർമ്മത്തിന് അസാമാന്യ ഗുണങ്ങൾ നൽകും. മുഖക്കുരുവിനെ ഒഴിവാക്കാനായി ശുപാർശ ചെയ്യുന്ന ആയുർവേദ പരിഹാരങ്ങളിലൊന്നാണ് ജാതിക്ക. മുഖക്കുരു സാധ്യതയുള്ള സുഷിരങ്ങളോ എണ്ണമയമുള്ള ചർമ്മമോ നിങ്ങൾക്ക് ഉണ്ടെങ്കിൽ, ജാതിക്ക നിങ്ങൾ തീർച്ചയായും പരീക്ഷിച്ചു നോക്കണം. ജാതിക്കയിൽ ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ഉണ്ട്. ജാതിക്കാ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

Tried and tested DIY nutmeg mask to reduce acne scars in no time |  TheHealthSite.com

ഒരു ടീസ്പൂൺ ജാതിക്ക പൊടിച്ചെടുക്കുക. 3 മുതൽ 4 തുള്ളി വരെ ആപ്പിൾ സിഡെർ വിനെഗറും വെള്ളവും ഇതിനോടൊപ്പം ചേർത്ത് കൂട്ടിക്കലർത്തി ഒരു പേസ്റ്റ് ഉണ്ടാക്കി മുഖത്ത് പ്രയോഗിക്കുക. ഉണങ്ങിയുകഴിഞ്ഞയുടൻ കുറച്ച് വെള്ളം ഒഴിച്ചു മുഖം നനച്ച് സൗമ്യമായി എക്സ്ഫോളിയേറ്റ് ചെയ്ത് നീക്കം ചെയ്യാം. ജാതിക്കയിൽ അടങ്ങിയിരിക്കുന്ന ഫിനോളിക് സംയുക്തങ്ങളും ഫ്ലേവനോയിഡുകളും നിങ്ങളുടെ ചർമ്മത്തിൽ സൗമ്യമായി പ്രവർത്തിക്കുകയും ഫ്രീ റാഡിക്കലുകൾക്കെതിരെ പോരാടിക്കൊണ്ട് മൃതകോശങ്ങളെ വേഗത്തിൽ പുറന്തള്ളുകയും ചെയ്യും.

Related posts