ബിഷപ്പിന്റെ ആരോപണങ്ങള്‍ തെറ്റ്: വ്യക്തിവൈരാഗ്യം ഇല്ല, അത്തരം ആരോപണങ്ങള്‍ നിലനില്‍പ്പിനു വേണ്ടി ഉന്നയിക്കുന്നത്

bishop_mulakkal

കൊച്ചി: ബിഷപ്പിനോട് വ്യക്തിവൈരാഗ്യം ഇല്ലെന്നും അത്തരം ആരോപണങ്ങള്‍ നിലനില്‍പ്പിനു വേണ്ടി ഉന്നയിക്കുന്നതെന്ന് ബിഷപ്പിനെതിരായി പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരി. തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവ് ഉണ്ട്, അത് ഉത്തരവാദിത്തപെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സമരപ്പന്തലിലേക്ക് നുഴഞ്ഞു കയറാന്‍ ബിഷപ്പിന്റെ സംഘം ശ്രമിച്ചുവന്നും തന്റെ ഫോട്ടോ എടുത്തു ഇത് പ്രചരിപ്പിച്ചുവെന്നും കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു.

തങ്ങളെ ആക്രമിക്കാന്‍ ആണ് ശ്രമമെന്നും ഉവര്‍ ആരോപിച്ചു. കോടനാട് ഇടവക വികാരി നിക്കോളാസ് മണിപറമ്പില്‍ തെറ്റിധാരണക്ക് വിധേയനായിയെന്നും അദ്ദേഹത്തിന്റെ പിന്തുണ ആവശ്യം ഇല്ലെന്നും തെളിവുകള്‍ ഉണ്ടെന്നും കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പരാതിയില്‍ നേരത്തെ കന്യാസ്ത്രീയെ പിന്‍തുണച്ച കന്യാസ്ത്രീയുടെ ഇടവക വികാരി നിലപാട് മാറ്റിയിരുന്നു. കന്യാസ്ത്രീ തന്നെ തെറ്റിധരിപ്പിച്ചെന്നാണ് ഫാദര്‍ നിക്കോളാസ് മണിപറമ്പില്‍ വിശദമാക്കുന്നത്. ബിഷപ്പിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞ കന്യാസ്ത്രീ ഇതുവരെ തെളിവ് കാണിച്ചില്ലെന്നും നിക്കോളാസ് മണിപറമ്പില്‍ വിശദമാക്കി. സഭയെ അപമാനിക്കാന്‍ ഇടകൊടുത്ത അവര്‍ സഭാശത്രുക്കളെന്നും കോടനാട് പള്ളിവികാരി വ്യക്തമാക്കിയിരുന്നു. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

share this post on...

Related posts