തുണിയില്‍ നന്മ പൊതിഞ്ഞ നൗഷാദിനെ തുണിയിലൊരുക്കി കലാകാരന്‍

കച്ചവടക്കണ്ണുകളില്ലാതെ പ്രളയത്തില്‍ ദുരിതമനുഭവിക്കന്നവര്‍ക്ക് തന്റെ കൈയിലുള്ളതെല്ലാം നല്‍കിയ നൗഷാദ് എന്ന മനുഷ്യനാണ് ഇന്ന് വര്‍ത്തകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത്..വഴിയോര കച്ചവടക്കാരനായ നൗഷാദ് ലാഭ-നഷ്ട കണക്കുകളെക്കുറിച്ച് ആലോചിക്കാതെയാണ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ വന്നു ചോദിച്ചപ്പോള്‍ തന്റെ കയ്യിലുള്ളതെല്ലാം സന്തോഷത്തോടെ നല്‍കിയത്. ഇപ്പോള്‍ തുണികൊടുത്ത് നന്മ ചെയ്ത മനുഷ്യന് തുണികൊണ്ട് ഒരു ചെറിയ സൃഷ്ടി സമ്മാനിച്ചിരിക്കുകയാണ് ശില്പിയായ ഡാവിഞ്ചി സുരേഷ്. തുണികള്‍ കൊണ്ട് നൗഷാദിന്റെ മുഖം മെനഞ്ഞിരിക്കുകയാണ് സുരേഷ്. നടന്മാരായ കുഞ്ചാക്കോ ബോബന്‍ നിവിന്‍ പോളി തുടങ്ങിയവര്‍ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട് ഞായറാഴ്ച നടന്‍ രാജേഷ് ശര്‍മയും സംഘവും നിലമ്പൂര്‍, വയനാട് എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് എറണാകുളം ബ്രോഡ് വേയില്‍ വിഭവ സമാഹരണം നടത്തുന്നതിനിടയ്ക്കാണ് നൗഷാദിന്റെ അടുക്കലുമെത്തിയത്. തന്റെയൊപ്പം അവരെയും കൂട്ടി പെരുന്നാള്‍ കച്ചവടത്തിനായി മാറ്റി വെച്ചിരുന്ന മുഴുവന്‍ വസ്ത്രങ്ങളും നൗഷാദ് ചാക്കില്‍ നിറച്ചുനല്‍കി. രണ്ടാമതൊന്നാലോചിക്കാതെ നൗഷാദ് ചെയ്യുന്നതു കണ്ട് രാജേഷ് ശര്‍മ ഫെയ്‌സ്ബുക്കിലിട്ട ലൈവ് വീഡിയോ ആയിരങ്ങള്‍ക്കാണ് നന്മയുടെ ജീവിതപാഠമായത് മഴ തുടങ്ങിയതോടെ കച്ചവടം വെള്ളത്തിലായ വഴിയോര കച്ചവടക്കാരിലൊരാളാണ് നൗഷാദും. നിരവധി പേരാണ് നൗഷാദിന്റെ ഫോണിലേക്ക് സഹായം അന്വേഷിച്ച് വിളിക്കുന്നത്. സ്റ്റോക്ക് ചെയ്തുവെച്ചിരുന്ന മുഴുവന്‍ തുണികളും അദ്ദേഹം വിവിധ സംഘടനകള്‍ക്കായി നല്‍കിക്കഴിഞ്ഞു.

share this post on...

Related posts