ആഹാ.. നോക്കിയയുടെ ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

ഡല്‍ഹി: നോക്കിയ 8.1 നും നോക്കിയ 5.1നും ഫ്‌ലിപ്പ്കാര്‍ട്ടില്‍ വിലക്കുറവ്. നോക്കിയയുടെ പ്രധാന മോഡലായ 8.1 ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാകുന്നത് 26,590 രൂപയ്ക്കാണ്. നോക്കിയ 5.1 ന്റെ വില 10,390 രൂപയാണ്. ഇരു ഫോണുകളും ആന്‍ഡ്രോയ്ഡ് വണ്‍ അധിഷ്ഠിതമാണ്.

നോക്കിയ 5.1 ന്റെ ചിപ്പ് ഒക്ടാകോര്‍ മീഡിയ ടെക് ഹീലിയ പി18 ആണ്. 3ജിബിയാണ് റാം ശേഷി. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി ശേഷി. ഇതേ മോഡലിന്റെ 2ജിബി+16ജിബി പതിപ്പും ലഭ്യമാണ്. 16 എംപിയാണ് ഫോണിന്റെ പ്രധാനക്യാമറ, 8 എംപിയാണ് മുന്‍ ക്യാമറ. 4ജിബി റാം നല്‍കുന്ന ഫോണാണ് നോക്കിയ 8.1. 2.2 ജിഗാഹെര്ട്‌സ് ശേഷി നല്‍കുന്ന സ്‌നാപ്ഡ്രാഗണ്‍ 710 ആണ് ഇതിന്റെ ചിപ്പ്. 64 ജിബിയാണ് ഇന്റേണല്‍ മെമ്മറി. 12 എംപിയാണ് പിന്നിലെ ക്യാമറ. 20 എംപിയാണ് മുന്നിലെ ക്യാമറ. ബ്ലൂ, അയേണ്‍ കളറുകളില്‍ ഈ ഫോണ്‍ ലഭിക്കും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts