വോട്ടെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ല: ടിക്കാറാം മീണ | Live

തിരുവനന്തപുരം: മഴ ശക്തമാണെങ്കിലും, എറണാകുളം നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. മഴ കാരണം വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലെത്താന്‍ പ്രയാസമുണ്ടെങ്കില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി വോട്ടെടുപ്പ് സമയം നീട്ടി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും ടിക്കാറാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് രാവിലെ 7 മണിക്കാണ് ആരംഭിച്ചത്. വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. മൊത്തം 9,57,509 വോട്ടര്‍മാരാണ് അഞ്ച് മണ്ഡലങ്ങളിലായി ഉള്ളത്. അഞ്ചു മണ്ഡലങ്ങളിലെ 140 ബൂത്തുകളില്‍ വെബ് കാസ്റ്റിങ്. എംഎല്‍എ പി. ബി. അബ്ദുറസാഖിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഒഴിവുവന്നത്. കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, എ.എം. ആരിഫ്, ഹൈബി ഈഡന്‍ എന്നിവര്‍ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലും ഒഴിവുവന്നു.

share this post on...

Related posts