കുളിക്കാൻ ഇനി സോപ്പ് വേണ്ട

നാം നിത്യവും കുളിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് ബോഡി വാഷ്, സോപ്പുകൾ, ഷാംപൂ, കണ്ടീഷണർ, സ്ക്രബുകൾ തുടങ്ങിയവയെല്ലാം. പുറത്തു നിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങൾ ആയതിനാൽ തന്നെ പ്രകൃതിദത്ത ചേരുവകളെക്കാളധികം രാസവസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ടാകുമോ എന്ന കാര്യത്തിൽ ആർക്കും നിശ്ചയമുണ്ടാവില്ല. ചിലർക്ക് ഇവ അലർജ്ജിയും മറ്റ് അസ്വസ്ഥതകളും സമ്മാനിക്കാറ് പതിവാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങളൊന്നും ഇനിമുതൽ നിങ്ങൾക്ക് ഉണ്ടാകില്ല. ഇത്തരത്തിൽ കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന ഉൽപ്പന്നങ്ങൾക്ക് പകരം വീട്ടിൽ തന്നെ എന്തെല്ലാം ചെയ്യാൻ സാധിക്കും എന്ന് നമുക്ക് നോക്കാം. സോപ്പിന് പകരമായി നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്രകൃതിദത്ത മാർഗമാണിത്.

ഒരു പാത്രത്തിൽ തൈരിനോടൊപ്പം അരിമാവ് കലർത്തിയ ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ ചേർക്കുക. കട്ടിയുള്ള പേസ്റ്റ് രൂപപ്പെടുന്നതുവരെ ഇത് മിക്സ് ചെയ്യണം. നിങ്ങളുടെ ശരീരത്തിലുടനീളം ഈ മിക്സ് പ്രയോഗിച്ച് സ്‌ക്രബ് ചെയ്യണം. കഴുകുന്നതിനും മുമ്പ് 15 മിനിറ്റ് ഇത് ശരീരത്തിൽ തുടരാൻ അനുവദിക്കുക.ചർമ്മത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ഒരു എക്സ്ഫോളിയേറ്റർ തയ്യാറാക്കാനായി പഞ്ചസാര, ഒലിവ് ഓയിൽ, അവശ്യ എണ്ണകൾ തുടങ്ങിയവ വീട്ടിൽ തന്നെ കണ്ടെത്താനാവും. . മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, നാല് തുള്ളി അവശ്യ എണ്ണയോടൊപ്പം ചേർത്ത് ഇളക്കുക. ലാവെൻഡർ, റ്റീ ട്രീ, സിട്രോനെല്ല അല്ലെങ്കിൽ ചമോമൈൽ എന്നിവയാണ് ചർമ്മത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന അവശ്യ എണ്ണകൾ. മറ്റ് ചേരുകളോടൊപ്പം ഇത് കലർത്തി ശരീരത്തിലുടനീളം സ്‌ക്രബ് ചെയ്തെടുക്കാം.

ഒരു മിതമായ ക്ലെൻസർ ഉപയോഗിച്ച് കഴുകി കളയുന്നതിനു മുമ്പ് 15 മിനിറ്റ് നേരം ഇത് ശരീരത്തിൽ തുടരാൻ അനുവദിക്കുക. ചെമ്പരത്തി ഇലകളും പുഷ്പവുമൊക്കെ മികച്ച ആന്റി ഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയലുകളുമാണ്. അമിനോ ആസിഡുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഇവയ്ക്ക് സാധിക്കും. ചെമ്പരത്തികൾ ഉണക്കി പൊടിച്ചെടുത്ത് നിങ്ങളുടെ തലമുടിയുടെ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. മിനുസമാർന്ന പേസ്റ്റ് രൂപപ്പെടുന്നതുവരെ ചെമ്പരത്തി ഇലകളും തൈരും ചേർത്ത് നന്നായി മിക്സ് ചെയ്ത് നനച്ച തലമുടിയിൽ പുരട്ടി കുളിക്കുന്നതിനു മുമ്പ് 1 മണിക്കൂർ വിടുക.ദക്ഷിണേന്ത്യ മുഴുവനും അറിയപ്പെടുന്ന വിശിഷ്ട ചേരുവകളിൽ ഒന്നാണ് കഞ്ഞി വെള്ളം. നിങ്ങൾക്ക് ഇത് കുടിക്കാനും മുഖത്ത് പുരട്ടാനും, കുളിക്കുമ്പോൾ പോലും ഉപയോഗിക്കാനുമൊക്കെ കഴിയും.

Related posts