തടി കുറച്ച് മെലിഞ്ഞ് സുന്ദരനായി നിവിന്‍!… പുത്തന്‍ഗറ്റപ്പില്‍ നിവിന്‍ മടങ്ങി വരുന്നു

നടനും നിവിന്റെ ഉറ്റസുഹൃത്തുമായ അജുവര്‍ഗീസ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചത്. ധ്യാന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയിലാണ് പുത്തന്‍ െഗറ്റപ്പില്‍ നിവിന്‍ എത്തുക. 2016ല്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ നിവിന്റെ ലുക്കുമായി സാദൃശ്യമുള്ള ചിത്രമാണ് അജു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. ‘നിവിന്‍ ദ് സ്വാഗ് ഈ ബാക്ക്’ എന്ന അടിക്കുറിപ്പും ചിത്രത്തോടൊപ്പം കുറിച്ചു.
പ്രേമം ചിത്രത്തിലെ ജോര്‍ജിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് നിവിന്‍ എത്തുന്നത്. ചെന്നൈയില്‍ നിന്നുള്ള ചില ലൊക്കേഷന്‍ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടില്‍ ഷൂട്ടിങിനെത്തിയ നിവിനെ തമിഴ് പ്രേക്ഷകര്‍ ആവേശത്തോടെ വരവേല്‍ക്കുന്ന വിഡിയോയും തരംഗമായിരുന്നു.
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ റൊമാന്റിക് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്.

തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക. ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, ജൂഡ് ആന്റണി എന്നിവരും സിനിമയിലുണ്ട്. സംവിധാനത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ഈ ചിത്രത്തിന് കഥ ഒരുക്കുന്നതും.
ഹനീഫ് അദേനിയുടെ സംവിധാനത്തിലെത്തിയ മിഖായേല്‍ ആയിരുന്നു നിവിന്‍ പോളിയുടെ ഈ വര്‍ഷം റിലീസിനെത്തിയ ആദ്യ ചിത്രം. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലെത്തുന്ന മൂത്തോന്‍, രാജീവ് രവിയുടെ തുറമുഖം എന്നിവയാണ് 2019ലെ നിവിന്റെ സിനിമകള്‍.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts