കൊച്ചുണ്ണിയ്ക്ക് ശേഷം നിവിനും സണ്ണി വെയ്‌നും ഒന്നിക്കുന്നു

നിവിന്‍ പോളി നായകനാകുന്ന ചിത്രം നിര്‍മ്മിച്ചാണ് സണ്ണി വെയ്ന്‍ സുഹൃത്തിനൊപ്പം കൈകോര്‍ക്കുന്നത്. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘പടവെട്ട്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. രാത്രിയുടെ പശ്ചാത്തലത്തില്‍ വരച്ച ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലഞ്ചെരുവില്‍ രാത്രി ടോര്‍ച്ചുമായി നില്‍ക്കുന്ന വ്യക്തിയാണ് പോസ്റ്ററിലെ ഹൈലൈറ്റ്. കൂടെ ഒരു കോഴിയെയും പശുവിനെയും കാണാം. തട്ടത്തിന്‍ മറയത്തി’നും ‘കായംകുളം കൊച്ചുണ്ണി’യ്ക്കും ശേഷം സണ്ണി വെയ്‌നും നിവിന്‍ പോളിയും കൈകോര്‍ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പടവെട്ടി’നുണ്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭം നാടകമായിരുന്നു. മോമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് ഒരുക്കിയ ലിജു കൃഷ്ണ തന്നെ ആണ് ഈ ചിത്രവും ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മോമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് നാടകത്തിന് നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

share this post on...

Related posts