നിസ്സാന്‍ ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടറായി രാകേഷ് ശ്രീ വാസ്തവ

 

 

 

 

 

 

 

 

കൊച്ചി; നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടറായി രാകേഷ് ശ്രീ വാസ്തവ ചുമതലയേറ്റു. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ഇലക്ട്രിക് വാഹന വികസന വിഭാഗത്തിലെ ഡയറക്ടറായിരുന്ന രാകേഷിന് ഇന്ത്യന്‍ ഓട്ടോമോട്ടീവ് മേഖലയില്‍ 30 വര്‍ഷത്തെ നേതൃത്വ പരിചയമുണ്ട്.

മാരുതി സുസൂക്കി ഇന്ത്യ, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എന്നിവിടങ്ങളിലായി സീനിയര്‍ മാനേജ്മെന്റ് പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഞങ്ങളുടെ ഉപയോക്താക്കള്‍ക്കും പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കുമായി നിസ്സാന്‍ പ്രവര്‍ത്തനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് രാകേഷ് ശ്രീ വാസ്തവ പ്രതികരിച്ചു.

share this post on...

Related posts